ട്രെയിനില്‍ മലയാളി ദമ്പതികളുടെ സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്നു; സംഭവം കൊല്ലം – വിശാഖപട്ടണം എക്‌സ്പ്രസില്‍

Date:

പത്തനംതിട്ട: ട്രെയിനില്‍ മലയാളി ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച. പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പി. ഡി. രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരുടെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും ബാഗും ഉള്‍പ്പെടെയുള്ള വിലപിടിച്ച വസ്തുക്കളെല്ലാം കവര്‍ന്നു. കൊല്ലം – വിശാഖപട്ടണം എക്‌സ്പ്രസില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

ദമ്പതികള്‍ ബര്‍ത്തിന് സമീപം വെച്ചിരുന്ന ഫ്ളാസ്‌ക്കിലെ വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നോ എന്നതാണ് സംശയം. വെളളം കുടിച്ചതിന് ശേഷം രണ്ട് പേർക്കും ബോധം നഷ്ടപ്പെട്ടതായാണ് ദമ്പതികള്‍ പറയുന്നത്.

ദമ്പതികൾ ഇപ്പോൾ വെല്ലൂര്‍ സിഎംസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ കാട്പാടി റെയില്‍വെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. തമിഴ്‌നാട് ഹൊസൂറില്‍ സ്ഥിരതാമസക്കാരായ ദമ്പതികള്‍ നാട്ടില്‍ വന്നു മടങ്ങുമ്പോഴായിരുന്നു സംഭവം.

Share post:

Popular

More like this
Related

വയനാട് പുനരധിവാസം: ഭൂമി ഏറ്റെടുക്കല്‍ തടയണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന എല്‍സ്റ്റണ്‍...

മോദി – ജെ.ഡി വാന്‍സിൻ കൂടിക്കാഴ്ച പൂർത്തിയായി;വ്യാപാര കരാർ പ്രധാന ചർച്ചാവിഷയം

ന്യൂഡൽഹി : ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ   അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായി...

പാതിവില തട്ടിപ്പുകേസ്: മാധ്യമങ്ങളെ കണ്ടതോടെ എ.എന്‍. രാധാകൃഷ്ണന്‍ ചോദ്യംചെയ്യലിന് ഹാജരാകാതെ മടങ്ങി

കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ...

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്ത് സുകാന്തിനെതിരെ  ഇൻ്റലിജൻസ് ബ്യൂറോയിൽ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ കടുത്ത...