ന്യൂഡൽഹി : ജമ്മു കാശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു. പുതിയ ജനാധിപത്യ സർക്കാർ ഉടൻ അധികാരമേൽക്കും. ജമ്മുകാശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചതായി രാഷ്ട്രപതി ദ്രൌപതി മുർമു ഒപ്പുവെച്ച ഗസറ്റ് വിജ്ഞാപനം ഞായറാഴ്ചയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചത്. ഭരണഘടനയുടെ വിവിധ വകുപ്പുകൾ പ്രകാരം ജമ്മു കാശ്മീരിൽ മുഖ്യമന്ത്രിയെ നിയമിക്കുന്ന സാഹചര്യത്തിൽ രാഷ്ടപതി ഭരണം പിൻവലിക്കുകയാണെന്നണ് വിജ്ഞാപനത്തിലുള്ളത്. ഇതോടെ ജമ്മു കാശ്മീരിൽ ആറുവർഷമായി തുടരുന്ന രാഷ്ട്രപതി ഭരണം ജനാധിപത്യ സർക്കാരിന് വഴിമാറുകയാണ്.
നാഷണൽ കോൺഫറൻസ് -കോൺഗ്രസ് സഖ്യത്തിന്റെ നേതൃത്വത്തിലായിരിക്കും പുതിയ സർക്കാർ. ജമ്മുകാശ്മീരിന്റെ പുതിയ മുഖ്യമന്ത്രിയായി നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്‍റ് ഒമർ അബ്ദുള്ള ഉടൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സഖ്യത്തിന്റെ നേതാവായും അദ്ദേഹത്തെ തരഞ്ഞെടുത്തു