തിരുവനന്തപുരം : നവീൻ ബാബ സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിനെതിരെ ഒരു പരാതിയിലും ലഭിച്ചിരുന്നില്ല. അത് വ്യക്തിപരമായ എന്റെ ബോധ്യമാണ്. നവീൻ ബാബുവിന്റെ മരണം വലിയ നഷ്ടവും ഏറെ ദുഖകരവുമാണ്. ദൌർഭാഗ്യകരമായ സംഭവമാണുണ്ടായത്. മരണത്തിൽ ഗൗരവകരമായ അന്വേഷണം നടത്തും – .കണ്ണൂർ എഡിഎം ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് റവന്യൂ മന്ത്രി കെ രാജൻ
പൊതുപ്രവർത്തകർ ഇടപെടലുകളിൽ പക്വത കാണിക്കണമെന്നും യാത്രയയപ്പ് വേളയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ നടത്തിയ അഴിമതിയാരോപണത്തിൽ കെ രാജൻ അഭിപ്രായപ്പെട്ടു. വിരമിക്കാൻ 7 മാസം മാത്ര ചിരിക്കെ, നാട്ടിലേക്ക് ട്രാൻസ്ഫർ നവീൻ ബാബു ചോദിച്ചുവാങ്ങിയതാണ്
കണ്ണൂർ എഡിഎം നവീൻ ബാബുവിനെ താമസിക്കുന്ന സ്ഥലത്താണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ചതിനെ തുടർന്ന് ഇന്ന് സ്വദേശത്തേക്ക് പോകാനിരിക്കുകയായിരുന്നു.’ഇന്നലെ എഡിഎം നവീൻ ബാബുവിൻ്റെ യാത്രയയപ്പുവേളയിൽ ക്ഷണിക്കാതെ എത്തായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യ ഇദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ മനംനൊന്താണ് ്് എഡിഎം ജീവനൊടുക്കിയത് എന്നാണ് ആരോപണം.