എഡിഎമ്മിൻ്റെ മരണം : കണ്ണൂർ കളക്ടർക്കെതിരേ ഗുരുതര ആരോപണം; പരാതി നൽകുന്ന കാര്യവും ആലോചനയിലെന്ന് സി.പി.എം നേതാവ് മലയാലപ്പുഴ മോഹനൻ

Date:

പത്തനംതിട്ട: പി.പി ദിവ്യയെ എ.ഡി.എമ്മിന്റെ യാത്രയയപ്പ് പരിപാടിയിലേക്ക് വളിച്ചുവരുത്തിയത് കണ്ണൂർ കളക്ടർ അരുൺ കെ. വിജയനാണെന്നും ദിവ്യയുടെ സൗകര്യപ്രകാരം ചടങ്ങിന്റെ സമയം മാറ്റിയതാണെന്നുമുള്ള ആരോപണമാണ് ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ ബന്ധുവും സി.പി.എം നേതാവുമായ മലയാലപ്പുഴ മോഹനൻഉയർത്തുന്നത്. കളക്ടർക്കെതിരേ പരാതി നൽകുന്ന കാര്യം പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മോഹനൻ പറഞ്ഞു.

“യാത്രയയപ്പ് ഒരുക്കാൻ തീരുമാനിച്ചത് ജില്ലാ കളക്ടറാണ്. നവീൻ ബാബുവിന് യാത്രയയപ്പ് യോഗം നടത്തുന്നതിൽ യോജിപ്പില്ലായിരുന്നു. സർവീസിൽ നിന്ന് വിരമിക്കുകയല്ലല്ലോ അതിനാൽ യാത്രയയപ്പ് വേണ്ട എന്നായിരുന്നു നവീന്റെ നിലപാട്. അത് കേൾക്കാൻ തയ്യാറാകാതിരുന്ന കളക്ടർ രാവിലെ യാത്രയപ്പ് സമ്മേളനം വെക്കുകയായിരുന്നു. പിന്നീട് കളക്ടർ തന്നെ ഇടപെട്ടാണ് പരിപാടി ഉച്ചക്ക് ശേഷമാക്കി മാറ്റിയത്. രാവിലെ പങ്കെടുക്കാൻ കളക്ടർക്കോ നവീനോ പ്രശ്നങ്ങളൊന്നും ഇല്ലാതിരിക്കെ തന്നെയാണ് കളക്ടർ സമയം മാറ്റിയത്.

ആരുടെ നിർദ്ദേശ പ്രകാരമാണ് കളക്ടർ സമയം മാറ്റിയത് എന്നാണ് അറിയേണ്ടത്. മാത്രമല്ല വൈകിട്ട് യോഗം നടക്കുമ്പോൾ ക്ഷണിക്കപ്പെടാത്ത അതിഥിയായി ദിവ്യയെ വിളിച്ചുവരുത്തിയത് കളക്ടറാണ്. ദിവ്യക്ക് രാവിലെ പങ്കെടുക്കാൻ കഴിയാത്തതിനാലാണ് കളക്ടർ ഉച്ചക്ക് പരിപാടി മാറ്റിയത്. ആരോ ഇതിന് പിന്നിലുണ്ട്. അതിൽ കളക്ടർക്കും കൃത്യമായ പങ്കുണ്ട്. അത് സംബന്ധിച്ചും അന്വേഷണം നടക്കണം. ഇനിയും ഒരു കുടുംബത്തിനും ഈ അവസ്ഥയുണ്ടാവരുത്. സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു തന്നെ മാധ്യമങ്ങളോട് ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്” – മലയാലപ്പുഴ മോഹനൻ പറഞ്ഞു.

Share post:

Popular

More like this
Related

പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തില്ലെന്ന്  മന്ത്രിസഭാ യോഗം ;  ഭരണപരിഷ്കാര കമ്മിഷന്‍ ശുപാര്‍ശ തള്ളി

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം 60 ആയി ഇയര്‍ത്തണമെന്ന ഭരണ പരിഷ്‌കരണ കമ്മിഷന്‍...

ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ....

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...