ഐടി മേഖലയിലെ ലേബർ നിയമങ്ങൾ ശക്തമാക്കണം: പ്രതിധ്വനി സെമിനാർ

Date:

തിരുവനന്തപുരം: ഐടി മേഖലയിലെ ജീവനക്കാരുടെ ‘മാനസികാരോഗ്യവും തൊഴിൽപ്രശ്നങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ച് ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി.

പൂണെയിൽ ജോലി ചെയ്തിരുന്ന എർണസ്റ്റ് ആൻ​ഡ് യങ് ജീവനക്കാരി അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ മരണവും, അന്നയുടെ ‘അമ്മ ഇ വൈ ചെയർമാന് എഴുതിയ കത്തും തുടർന്നുണ്ടായ ചർച്ചകളുമായിരുന്നു സെമിനാറിന്റെ പശ്ചാത്തലം.

ഐടി മേഖലയിലെ തൊഴിൽ നിയമങ്ങൾ, തൊഴിലാളി വിരുദ്ധ സമീപനങ്ങൾ,നീണ്ട തൊഴിൽ സമയം, തൊഴിൽ സമ്മർദ്ദങ്ങൾ, സ്ത്രീസുരക്ഷാ നിയമസാദ്ധ്യതകൾ , തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്യപ്പെട്ടു.

പ്രതിധ്വനി സംസ്ഥാന കോ ഓർഡിനേറ്റർ രാജീവ് കൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സെമിനാറിൽ, ഡോ. കെ വാസുകി ഐഎഎസ് (ലേബർ സെക്രട്ടറി- കേരളം), ശ്രീ അനൂപ് അംബിക (കേരള സ്റ്റാർട്ട് അപ്പ് – സിഇഒ ) തുടങ്ങിയവർ പങ്കെടുത്തു.

ലേബർ നിയമങ്ങൾ ശക്തമാക്കുക, പരാതി പരിഹാര സെൽ (ഗ്രീവൻസെൽ) രൂപീകരിക്കുക, തൊഴിൽ സാഹചര്യങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുക, മാനസിക ആരോഗ്യ പ്രശ്നങ്ങൾ അറിയിക്കാൻ പ്രത്യേക ഹോട്ട്ലൈൻ സംവിധാനം, എല്ലാ ജീവനക്കാർക്കും നിർബന്ധിത മാനസിക ആരോഗ്യ ട്രെയിനിങ് കമ്പനികൾ നൽകുക, കോർപ്പറേറ്റ് ഇൻഷുറൻസ് സ്കീമിൽ മാനസിക ആരോഗ്യ കവറേജ്, തൊഴിലിടം മികവുറ്റതാക്കാൻ പ്രത്യേക മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുക, മെന്റൽ ഹെൽത്ത് കെയർ ആക്ട് 2017 ലെ നിർദ്ദേശങ്ങൾ കമ്പനികൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക, ജീവനക്കാരുടെ മാനസിക ആരോഗ്യം കമ്പനികൾ തുടർച്ചയായി നിരീക്ഷിക്കുക,. ജീവനക്കാരുടെ ഓവർ ടൈം ഓഡിറ്റ് ചെയ്യുക, അത് കണക്കാക്കി നിർബന്ധിത ലീവോ കോംപൻസേഷനോ അനുവദിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പ്രതിധ്വനി മുന്നോട്ടു വച്ചു.

Share post:

Popular

More like this
Related

രാംദേവിൻ്റെ പുതിയ വീഡിയോയ്ക്ക് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; കോടതിയലക്ഷ്യക്കേസ് വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡൽഹി : ബാബാ രാംദേവിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി. ഹംദാർദിന്റെ...

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി ; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നാളെ നാടിന് സമർപ്പിക്കും

തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നതിനായി...

യാത്രക്കിടെ വണ്ടി നിർത്തി നിസ്കരിച്ചു ; കർണ്ണാടക ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ

ഹാവേരി : യാത്രക്കിടെ നിസ്കരിക്കാൻ വേണ്ടി വാഹനം നിർത്തി യാത്ര വൈകിപ്പിച്ചെന്ന്...

11 വയസ്സുള്ള വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ അദ്ധ്യാപിക അറസ്റ്റിൽ

സൂറത്ത് : സൂറത്തിൽ 11 വയസ്സുള്ള വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതിന്...