ചൊക്രമുടി ഭൂമി കയ്യേറ്റം; മൂന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Date:

തൊടുപുഴ: ചൊക്രമുടി കയ്യേറ്റത്തിൽ മൂന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ദേവികുളം മുൻ തഹസിൽദാർ ഡി അജയൻ, ഡെപ്യൂട്ടി തഹസിൽദാർ ബിജു മാത്യു, ബൈസൺവാലി വില്ലേജ് ഓഫീസർ എംഎം സിദ്ദിഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

പരിശോധന നടത്താതെ ചൊക്രമുടിയിൽ നിർമാണാനുമതി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നിരാക്ഷേപ പത്രം നൽകിയപ്പോൾ പട്ടയത്തിൻ്റെ ആധികാരികതയും നിബന്ധനകളും പാലിച്ചിട്ടില്ല. ദുരന്തനിവാരണ നിയമപ്രകാരമുളള ഉത്തരവുകളുണ്ടോയെന്നും പരിശോധിച്ചില്ലെന്നും കണ്ടെത്തി. ദേവികുളം സബ് കലക്ടറുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

Share post:

Popular

More like this
Related

സംസ്ഥാനത്ത് മഴ ശക്തമാകും ; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കൊച്ചി : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ...

ശാരദാ മുരളീധരൻ ഔദ്യോഗിക ജീവിതത്തെ അർത്ഥപൂർണമാക്കിയ വ്യക്തി – മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : നിലപാടുകളും പ്രവർത്തന മികവ് കൊണ്ടും ഔദ്യോഗിക ജീവിതത്തെ അർത്ഥപൂർണ്ണമാക്കിയ...

ജാതി സെൻസസ് എന്ന കോൺഗ്രസ് ആശയം പ്രധാനമന്ത്രി അംഗീകരിച്ചു; സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധി

ന്യൂഡൽഹി : അടുത്ത ദേശീയ സെൻസസിൽ ജാതി സെൻസസ് ഉൾപ്പെടുത്താനുള്ള കേന്ദ്ര...

‘വിഴിഞ്ഞം തുറമുഖം പുതിയ യുഗത്തിൻ്റെ പ്രാരംഭം കുറിക്കൽ; LDF സർക്കാരിൻ്റ നിശ്ചയദാർഢ്യത്തിൻ്റെ പ്രതീകം’ മുഖ്യമന്ത്രി

തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖം പുതിയ യുഗത്തിൻ്റെ പ്രാരംഭം കുറിക്കലാണെന്ന് മുഖ്യമന്ത്രി പിണറായി...