കണ്ണൂര്‍: കണ്ണൂരില്‍ നാളെ നടക്കേണ്ട റവന്യൂ വകുപ്പിന്റെ മൂന്ന് പരിപാടികള്‍ മാറ്റിവെച്ചു. കണ്ണൂര്‍ കളക്ടര്‍ അരു’ൺ കെ വിജയനൊപ്പം വേദി പങ്കിടാനില്ലെന്ന് മന്ത്രി അറിയിച്ചതനുസരിച്ചാണ് സ്വന്തം വകുപ്പിൻ്റെ പരിപാടികൾ മാറ്റിവെച്ചത് എന്നറിയുന്നു. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കളക്ടറോടുള്ള അവജ്ഞ പരസ്യമായി രേഖപ്പെടുത്തുന്നതായി റവന്യൂ മന്ത്രി കെ രാജൻ്റെ നിലപാട്
വർഷങ്ങളായി പട്ടയത്തിനായി കാത്തിരുന്ന ഇരിട്ടിയിലേയും കൂത്തുപറമ്പിലേയും ഒരു ജനതക്കാണ് മന്ത്രി – കലക്ടർ അസംതൃപ്തിയിൽ അനിശ്ചിതത്വമായി നീണ്ടു പോയേക്കാവുന്ന മറ്റൊരു പട്ടയമേളക്കായി കാലം കഴിക്കേണ്ടി വന്നത്. മാറ്റിവെച്ച ചിറക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം പ്രത്യേകിച്ച് ആരുടെയും ജീവിതത്തെ സ്പർശിക്കാത്തതാണെന്നത് ആശ്വാസം. .
എന്നാൽ നാളെ കളക്ടര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് റവന്യൂ മന്ത്രി മാറി നില്‍ക്കുന്നു എന്നുള്ള വാർത്തകൾ മന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. അപ്പോഴും, കളക്ടര്‍ പങ്കെടുക്കാത്ത മുണ്ടേരി സ്‌കൂളിലെ ഡിജിറ്റലൈസ് പ്രഖ്യാപനത്തില്‍ മന്ത്രി എത്തുന്നുണ്ടല്ലോ എന്ന ചോദ്യം അന്തരീക്ഷത്തിൽ അവശേഷിക്കുന്നുമുണ്ട്.