സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വൻ്റി20 ഇന്ത്യൻ സ്ക്വാഡിൽ ; ബോർഡർ-ഗവാസ്‌കർ ട്രോഫിക്കുള്ള ടീമിനെയും പ്രഖ്യാപിച്ച് ബിസിസിഐ

Date:

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വൻ്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെയും ബോർഡർ-ഗവാസ്‌കർ ട്രോഫിക്കുള്ള ടീമിനെയും പ്രഖ്യാപിച്ച് ബിസിസിഐ. 15 അംഗ ട്വിൻ്റി20 ടീമിനെ സൂര്യകുമാര്‍ യാദവ് നയിക്കും. വിക്കറ്റ് കീപ്പര്‍ ബാറ്ററായി മലയാളി താരം സഞ്ജു സാംസൺ സ്ഥാനമുറപ്പിച്ചു.

ജിതേഷ് ശര്‍മയും ഇത്തവണ സ്‌ക്വാഡിലുണ്ട്. രമണ്‍ദീപ്‌സിങ്, വിജയകുമാര്‍ വൈശാഖ് എന്നിവരാണ് ടീമിൽ ഇടം പിടിച്ച പുതുമുഖങ്ങള്‍. മായങ്ക് യാദവിന് പരുക്ക് വിനയായി. നാല് മത്സരങ്ങളടങ്ങിയ ട്വൻ്റി20 പരമ്പര നവംബര്‍ എട്ടിന് തുടങ്ങും.

ട്വൻ്റി20 ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിംഗ്, വരുണ്‍ ചക്കരവര്‍ത്തി, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്, വിജയ്കുമാര്‍ വൈശാഖ്, ആവേശ് ഖാന്‍, യാഷ് ദയാല്‍.

ബോർഡർ-ഗവാസ്‌കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (സി), ജസ്പ്രീത് ബുംറ (വിസി), യശസ്വി ജയ്‌സ്വാൾ, അഭിമന്യു ഈശ്വരൻ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ, ഋഷഭ് പന്ത് (ഡബ്ല്യുകെ), സർഫറാസ് ഖാൻ, ധ്രുവ് ജൂറൽ (ഡബ്ല്യുകെ) , ആർ അശ്വിൻ, ആർ ജഡേജ, മൊഹമ്മദ്. സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, മുകേഷ് കുമാർ, നവ്ദീപ് സൈനി, ഖലീൽ അഹമ്മദ്

Share post:

Popular

More like this
Related

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ചെന്നൈ :  നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ്  മദ്രാസ് ഹൈക്കോടതി. ചെന്നൈ...

ഡൽഹിയിൽ 13 എഎപി കൗൺസിലർമാർ രാജിവെച്ച് പുതിയ പാർട്ടി പ്രഖ്യാപിച്ചു

ന്യൂഡൽഹി :  ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയായി 13...

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

കോഴിക്കോട് : കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ...