‘പ്രണവിനൊപ്പം ചെറുപ്പത്തില്‍ കളിച്ചിരുന്നു, മുതിര്‍ന്ന ശേഷം ഞങ്ങള്‍ ഒന്നിച്ചിരുന്ന് സംസാരിച്ചിട്ടില്ല എന്നത് കൗതുകകരം’ – ദുൽഖർ സൽമാൻ

Date:

പ്രണവിനെ കുട്ടിക്കാലം മുതല്‍ അറിയാം. പ്രണവ് തന്നേക്കാള്‍ ഇളയതാണ്. മുതിര്‍ന്ന ശേഷം ഞങ്ങള്‍ ഒന്നിച്ചിരുന്ന് സംസാരിച്ചിട്ടില്ല എന്നത് ഇപ്പോൾ ഓർക്കുമ്പോൾ കൗതുകകരമായി തോന്നുന്നുവെന്ന് ദുൽഖർ സൽമാൻ.

“ചെറുപ്പത്തില്‍ ഒന്നിച്ചു കൂടുമ്പോള്‍ പ്രണവിനും ബന്ധുക്കളായ മറ്റ് കുട്ടികള്‍ക്കുമൊപ്പം വീഡിയോ ഗെയിമും മറ്റും കളിച്ചിട്ടിട്ടുണ്ട്. അതിന് ശേഷം ഞാന്‍ കോളേജ് വിദ്യാഭ്യാസത്തിനായി പോയി. പ്രണവും പഠനത്തിന്റെ തിരക്കിലായി.” കുഞ്ഞുനാളിലെ പഴയ കൂട്ടുകാരനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് ദുൽഖർ. എന്നാല്‍, ഇന്നും പ്രണവിനേക്കാള്‍ തനിക്ക് അടുപ്പം അവൻ്റെ അമ്മ സുചിത്ര മോഹന്‍ലാലുമായാണെന്ന് ദുൽഖർ പറയുന്നു.

പ്രണവിന്റെ സിനിമകള്‍ വരുമ്പോള്‍ അത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാന്‍ പറഞ്ഞ് സുചി ആന്റി വിളിക്കും. “ആന്റി സോഷ്യല്‍ മീഡിയയില്‍ ഇല്ല, ഞാന്‍ അത് സന്തോഷത്തോടെ ചെയ്യാമെന്ന് പറയും.”

പ്രണവ് മോഹന്‍ലാലിന്റെ സിനിമാ തിരഞ്ഞെടുപ്പുകളും ജീവിത രീതിയും തനിക്ക് ഏറെ ഇഷ്ടമാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. “പ്രണവിന്റെ ഒരു നല്ല സിനിമ വരുന്നുണ്ടെന്ന് കേൾക്കുമ്പോഴും പുതിയ സിനിമ റിലീസ് ചെയ്യുമ്പോഴും വലിയ സന്തോഷമാണ്. എന്തുകൊണ്ടോ മുതിര്‍ന്നവരെ പോലെ ഒരു സംഭാഷണം എനിക്കും പ്രണവിനും ഇടയില്‍ സംഭവിച്ചിട്ടില്ല എന്നത് കൗതുകകരമാണ്. ഞങ്ങളുടെ ജീവിതരീതികള്‍ വളരെ വ്യത്യസ്തമാണ്. “

പ്രണവ് എപ്പോഴും യാത്രകളിലും മറ്റുമാണ്. സ്വന്തം ഇഷ്ടത്തിന് അനുസരിച്ചുള്ള പ്രണവിന്റെ ജീവിതം വളരെ ഇഷ്ടമാണ് എന്നാണ് ദുല്‍ഖര്‍ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ദുല്‍ഖറിന്റെതായ ‘ലക്കി ഭാസ്‌കര്‍ എന്ന സിനിമ റിലീസിന് ഒരുങ്ങുവെയാണ് പ്രണവിനെക്കുറിച്ചുള്ള നനുത്ത ഓർമ്മകൾ ‘ഡിക്യു’ പങ്കുവെക്കുന്നത്.

Share post:

Popular

More like this
Related

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച യുഎസ് പ്രസിഡൻ്റ്; ഭീകരതയ്‌ക്കെതിരെ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം, പിന്തുണയുമായി ട്രംപ്

വാഷിംഗ്ടൺ :പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. തീവ്രവാദത്തിനെതിരെ...

പഹൽഗാം ഭീകരാക്രമണം: ഔദ്യോഗിക കൂടിക്കാഴ്ചകൾ അവസാനിപ്പിച്ച് സൗദിയിൽ നിന്ന് ഇന്ന് പ്രധാനമന്ത്രി  തിരിച്ചെത്തും

ന്യൂഡൽഹി : ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ, സൗദി അറേബ്യ ആതിഥേയത്വം...

കശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ‌ മലയാളിയും

കൊച്ചി : ജമ്മു കശ്മീരിലെ പഹൽഗാമിൽ‌ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും....

ജമ്മു കാശ്മീരിലെ പഹല്‍ഗാമിൽ ഭീകരാക്രമണം; കൊല്ലപ്പെട്ടവരിലേറെയും വിനോദ സഞ്ചാരികൾ,രണ്ട് വിദേശികളും

ശ്രീനഗര്‍: ജമ്മു കശ്മീരിൽ വീണ്ടും  രാജ്യത്തെ നടുക്കിയ ഭീകരാക്രമണം. കാശ്മീരിലെ സൗന്ദര്യം...