ഹിസ്ബുല്ലയുടെ മുതിർന്ന നേതാവിനെ പിടികൂടിയെന്ന് ഇസ്രയേൽ സൈന്യം ; റോക്കറ്റ് യൂണിറ്റിന്റെ കമാൻഡറെയും വധിച്ചു

Date:

(Photo courtesy: X )

ജറുസലം : ഹിസ്ബുല്ലയുടെ മുതിർന്ന നേതാവിനെ പിടികൂടിയെന്ന് ഇസ്രയേൽ സൈന്യം. വടക്കൻ ലബനനിൽ കടന്നുകയറിയാണ് ഇസ്രയേൽ നാവികസേന ഇയാളെ പിടികൂടി ഇസ്രയേലിലേക്ക് കടത്തിയത്. ഇയാളുടെ പേര് വെളിപ്പെടുത്താൻ സൈന്യം തയ്യാറായിട്ടില്ല. ഇതോടൊപ്പം തന്നെ, ഇസ്രയേലിനെതിരെ നിരവധി ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ, ഹിസ്ബുല്ലയുടെ നാസർ ബ്രിഗേഡ് റോക്കറ്റ് യൂണിറ്റിന്റെ കമാൻഡറെ തെക്കൻ ലബനനിൽ കൊലപ്പെടുത്തിയതായും ഇസ്രയേൽ സൈന്യം അറിയിച്ചു

എന്നാൽ, ഇസ്രയേലിന്റെ ആക്രമണം സംബന്ധിച്ച് പ്രസ്താവന ഇറക്കിയ ലബനൻ മുതിർന്ന നേതാവിനെ ഇസ്രയേൽ പിടികൂടിയോ എന്നു വ്യക്തമാക്കിയില്ല. അതേസമയം, സൈനിക നടപടിയെ കുറിച്ച് ഇസ്രയേൽ പുറത്തുവിട്ടതിനു പിന്നാലെ ലബനീസ് വിദേശകാര്യ മന്ത്രിയുമായി സംസാരിച്ച പ്രധാനമന്ത്രി നജീബ് മികാട്ടി, ഇസ്രയേലിനെതിരെ യുഎൻ രക്ഷാസമിതിയിൽ പരാതി നൽകാൻ ആവശ്യപ്പെട്ടു. ലബനനിൽ നിന്ന് 30 കിലോമീറ്റർ വടക്കുള്ള ബട്രൂണിൽ സേന ഇറങ്ങി ലബനീസ് പൗരനെ പിടികൂടിയെന്ന് രണ്ട് ലബനീസ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഏകദേശം ഇരുപതു പേരടങ്ങുന്ന സായുധസംഘം ഒരു വീടിനു മുന്നിൽ നിന്ന്, വസ്ത്രം കൊണ്ട് മുഖം മറച്ച ഒരാളെ പിടിച്ചുകൊണ്ടു പോകുന്ന ദൃശ്യങ്ങൾ ലബനീസ് മാധ്യമപ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.

സൈനിക നടപടിക്കായി ലബനനിൽ ഇറങ്ങിയ ഇസ്രയേൽ സേനയെ സഹായിച്ചത് യുഎൻ സമാധാന സേനയാണെന്ന ഏതാനും ലബനീസ് മാധ്യമപ്രവർത്തകരുടെ ആരോപണം വക്താവ് കാൻഡിസ് ആർഡിയൽ നിഷേധിച്ചു. തെറ്റായ വിവരങ്ങളും വ്യാജ പ്രചാരണങ്ങളും സമാധാന സേനയെ അപകടത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Share post:

Popular

More like this
Related

പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തില്ലെന്ന്  മന്ത്രിസഭാ യോഗം ;  ഭരണപരിഷ്കാര കമ്മിഷന്‍ ശുപാര്‍ശ തള്ളി

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം 60 ആയി ഇയര്‍ത്തണമെന്ന ഭരണ പരിഷ്‌കരണ കമ്മിഷന്‍...

ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ....

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...