‘തിങ്കൾ’ പദ്ധതി : എ​ച്ച്‌.​എ​ൽ.​എ​ൽ വി​ത​ര​ണം ചെ​യ്‌​ത​ത്‌ 7.5 ല​ക്ഷം മെ​ൻ​സ്‌​ട്ര​ൽ ക​പ്പ്

Date:

തി​രു​വ​ന​ന്ത​പു​രം: ആ​ർ​ത്ത​വ ശു​ചി​ത്വ​ത്തി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ന്​ ആ​രം​ഭി​ച്ച ‘തി​ങ്ക​ൾ’ പ​ദ്ധ​തി​യി​ലൂ​ടെ എ​ച്ച്‌.​എ​ൽ.​എ​ൽ വി​ത​ര​ണം ചെ​യ്‌​ത​ത്‌ 7.5 ല​ക്ഷം മെ​ൻ​സ്‌​ട്ര​ൽ ക​പ്പ്. ഒ​ക്‌​ടോ​ബ​ർ 31 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. 2018 പ്ര​ള​യ​കാ​ല​ത്ത് നേ​രി​ട്ട സാ​നി​ട്ട​റി നാ​പ്കി​ൻ നി​ർ​മ്മാർ​ജ​ന പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മാ​യാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ എ​ച്ച്.​എ​ൽ.​എ​ൽ ലൈ​യ​ർ ലി​മി​റ്റ​ഡ് പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യ​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ, എ​ൻ.​ജി.​ഒ​ക​ൾ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള പ​ദ്ധ​തി കേ​ര​ളം ഉ​ൾ​പ്പെ​ടെ ഏ​ഴു സം​സ്ഥാ​ന​ങ്ങ​ളി​ലും ല​ക്ഷ​ദ്വീ​പി​ലു​മാ​ണ്‌ ന​ട​പ്പാ​ക്കു​ന്ന​ത്. നി​ർ​വ​ഹ​ണ ചു​മ​ത​ല എ​ച്ച്.​എ​ൽ.​എ​ല്ലി​ന്റെ സാ​മൂ​ഹി​ക വി​ദ്യാ​ഭ്യാ​സ വി​ക​സ​ന വി​ഭാ​ഗ​മാ​യ എ​ച്ച്‌.​എ​ൽ.​എ​ൽ മാ​നേ​ജ്മെ​ന്റ് അ​ക്കാ​ദ​മി​ക്കാ​ണ്. മെ​ൻ​സ്‌​ട്ര​ൽ ക​പ്പു​ക​ളെ കു​റി​ച്ച്‌ അ​വ​ബോ​ധം സൃ​ഷ്‌​ടി​ക്കു​ന്ന​തി​ന്​ അ​ന്താ​രാ​ഷ്‌​ട്ര വ​നി​ത ദി​ന​ത്തി​ൽ കൊ​ച്ചി മെ​ട്രോ സ്‌​റ്റേ​ഷ​നി​ലെ വ​നി​ത യാ​ത്ര​ക്കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും മെ​ൻ​സ്‌​ട്ര​ൽ ക​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്‌​തി​രു​ന്നു.

സം​സ്ഥാ​ന​ത്ത്‌ ‘സു​ര​ക്ഷി​ത്‌’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്‌ മെ​ൻ​സ്‌​ട്ര​ൽ ക​പ്പ്‌ വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​ക്ക്‌ 2023ൽ ​തു​ട​ക്കം കു​റി​ച്ചി​രു​ന്നു. സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ 14ാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യി​ല്‍ ‘തി​ങ്ക​ള്‍’ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ മാ​ത്രം ഏ​ക​ദേ​ശം നാ​ല് ല​ക്ഷം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​തി​ന​കം ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ച്ചു ക​ഴി​ഞ്ഞു.

എ​യ​ർ​ഇ​ന്ത്യ, കോ​ൾ ഇ​ന്ത്യ ലി​മി​റ്റ​ഡ്, ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ, ടാ​റ്റാ എ​ല​ക്സി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളും പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. 7.5 ല​ക്ഷ​ത്തി​ല​ധി​കം മെ​ൻ​സ്ട്ര​ൽ ക​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക വ​ഴി 10,000 ട​ൺ നാ​പ്കി​ൻ മാ​ലി​ന്യ​വും കാ​ർ​ബ​ൺ എ​മി​ഷ​ൻ 13,250 ട​ൺ വ​രെ​യും കു​റ​ക്കാ​ൻ ക​ഴി​ഞ്ഞു. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ ‘വെ​ൽ​വെ​റ്റ്’ എ​ന്ന ബ്രാ​ൻ​ഡി​ലും വി​ദേ​ശ വി​പ​ണി​യി​ൽ ‘കൂ​ൾ ക​പ്പ്’ എ​ന്ന ബ്രാ​ൻ​ഡി​ലു​മാ​ണ് എ​ച്ച്‌.​എ​ൽ.​എ​ൽ മെ​ൻ​സ്ട്ര​ൽ ക​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

Share post:

Popular

More like this
Related

ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ....

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...