സ്‌കൂൾ കായികമേള : പങ്കെടുക്കുന്നവർക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ ; ഉദ്ഘാടന ചടങ്ങിൽ മമ്മൂട്ടി മുഖ്യാതിഥി

Date:

[ Photo Courtesy : KMRL]

കൊച്ചി: കൊച്ചിയിൽ നടക്കുന്ന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തുന്ന വിദ്യാർത്ഥികൾക്ക് സൗജ്യന്യയാത്രയൊരുക്കി കൊച്ചി മെട്രോ. കായികമേള നടക്കുന്ന അഞ്ചാം തിയതി മുതൽ 11ാം തിയതി വരെയാണ് ആനുകൂല്യം. ദിവസവും ആയിരം കുട്ടികൾക്ക് എന്ന കണക്കിലാണ് യാത്രയൊരുക്കുക. എറണാകുളം കലക്ടർ എൻ.എസ്.കെ ഉമേഷാണ് സൗജന്യയാത്രാ പദ്ധതി പ്രഖ്യാപിച്ചത്.

39 ഇനങ്ങളിലായി 2400 ഓളം കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കാനായി എറണാകുളത്തെത്തുന്നത്. കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന കായികമേളയുടെ ഉദ്ഘാടന ചടങ്ങിൽ നടൻ മമ്മൂട്ടി മുഖ്യാഥിതിയാകും. എല്ലാ കായിക ഇനങ്ങളും ഒരേ ജില്ലയിൽ നടത്തുന്നത് ഇതാദ്യമാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എട്ട് സ്‌കൂളുകളും പങ്കെടുക്കും. ഇതും ചരിത്രത്തിലാദ്യം.

സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. വിജയികൾക്ക് ചരിത്രത്തിൽ ആദ്യമായി മുഖ്യമന്ത്രിയുടെ പേരിൽ ട്രോഫി നൽകും. കാസർഗോഡ് നിന്നും തിരുവനന്തപുരത്തു നിന്നും ദീപശിഖാ പ്രയാണം എറണാകുളം ജില്ലയിലെത്തും. 50 സ്‌കൂളുകളിൽ താമസ സൗകര്യമൊരുക്കും.

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...