കാനഡയിൽ ഹിന്ദു ​ക്ഷേത്രത്തിന് നേരെ ആക്രമണം അഴിച്ചുവിട്ട് ഖലിസ്ഥാനികൾ ; അപലപിച്ച് ജസ്റ്റിൻ ട്രൂഡോ

Date:

ഒട്ടാവ: കാനഡയിൽ ഹിന്ദു ക്ഷേത്രത്തിന് നേ​രെ ഖലിസ്ഥാനികളുടെ ആക്രമണം. ബ്രാംടണിലെ ഹിന്ദുസഭ മന്ദിറിന് നേരെയാണ് ആക്രമണം നടന്നത്. പ്രകോപനമില്ലാതെയാണ് ആക്രമണം അഴിച്ചുവിട്ടതെന്നാണ് ആരോപണം.

ഹിന്ദുസഭ മന്ദിറിന് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തി. എല്ലാ കനേഡിയൻ പൗരൻമാർക്കും സ്വതന്ത്രമായും സുരക്ഷിതമായും വിശ്വാസം ആചരിക്കാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞ ട്രൂഡോ ഹിന്ദു സമൂഹത്തെ സംരക്ഷിക്കാൻ ഉടനടി നടപടിയെടുത്ത പൊലീസിനെ അഭിനന്ദിക്കുകയും ചെയ്തു.

സംഭവത്തിന്റെ വിഡിയോ ഓൺലൈനിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തിന് പുറത്ത് ഒരു സംഘമാളുകൾ വടികളുമായി വിശ്വാസികളെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുട്ടികളും സ്ത്രീകളും ആക്രമിക്കപ്പെട്ടുവെന്ന് ഹിന്ദു കനേഡിയൻ ഫൗണ്ടേഷൻ അധികൃതർ പറഞ്ഞു.

1984ലെ സിഖ് വിരുദ്ധ കലാപത്തിന് എതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്. അതേസമയം, പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ, അത് സമാധാനപരമായിരിക്കണമെന്നും അക്രമം അനുവദിക്കില്ലെന്നും കനേഡിയൻ പൊലീസും വ്യക്തമാക്കി.

സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി കനേഡിയൻ എം.പി ചന്ദ്ര ആര്യ രംഗത്തെത്തി. ഖാലിസ്ഥാൻ വിഘടനവാദികൾ ചുവപ്പുവര ലംഘിച്ചുവെന്ന് അവർ പറഞ്ഞു. ബ്രാംടൺ മേയർ പാട്രിക് ബ്രൗണും ആക്രമണത്തെ ശക്തമായി അപലപിച്ചു.

കാനഡയിലെ ഒട്ടാവയിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷൻ ഹിന്ദുസഭ മന്ദിറിന് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് പത്രക്കുറിപ്പ് പുറത്തിറക്കി

https://twitter.com/vasishtanagalla/status/1853166190119506423?t=iI2NWTY5r07Z1zuF5HXx0Q&s=19

Share post:

Popular

More like this
Related

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...