ട്വൻ്റി20 പരമ്പരയ്ക്കായി ഇന്ത്യൻ ടീം ദക്ഷിണഫ്രിക്കയിൽ ; ആദ്യ മത്സരം വെള്ളിയാഴ്ച

Date:

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ട്വൻ്റി20 പരമ്പരക്കായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലെത്തി. മലയാളി താരം സഞ്ജു സാംസണും ഉൾപ്പെടുന്ന സ്ക്വാഡാണ് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ വിമാനമിറങ്ങിയത്.

വെള്ളിയാഴ്ചയാണ് നാലു മത്സര ട്വൻ്റി20 പരമ്പരക്ക് തുടക്കമാകുന്നത്. ജൂണില്‍ ട്വൻ്റി20 ലോകകപ്പ് ഫൈനലിലെ വീറുറ്റ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ കീരിടം നേടിയശേഷം വീണ്ടും ആ ഇരു ടീമുകളും നേർക്കുനേർ വരുന്നത് ഇപ്പോഴാണ്.

എന്നാല്‍, ലോകകപ്പ് കളിച്ച ടീമിലുണ്ടായിരുന്ന മൂന്ന് പേർ മാത്രമാണ് ഇപ്പോഴത്തെ സ്ക്വാഡിലുള്ളത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നിവരാണവർ. ട്വൻ്റി20 ലോകകപ്പ് ഫൈനലില്‍ കളിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവര്‍ ട്വൻ്റി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാലും യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, ജസ്പ്രീത് ബുമ്ര എന്നിവർ ടെസ്റ്റ് പരമ്പരക്കായി ഓസ്ട്രേലിയയിലേക്ക് പോകുന്നതിനാലും യുവതാര നിരയുമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങുന്നത്. പക്ഷെ, ശ്രീലങ്കക്കെതിരായ ട്വൻ്റി20 പരമ്പര 3-0ന് സ്വന്തമാക്കിയ ഊർജ്ജം ഇന്ത്യൻ യുവനിരക്ക് പിൻബലമായി ഉണ്ടെന്ന കാര്യം മറക്കരുത്.

സീനീയര്‍ താരങ്ങളുടെ അഭാവത്തില്‍ രമണ്‍ദീപ് സിംഗ്, വിജയ്കുമാര്‍ വൈശാഖ്, യാഷ് ദയാല്‍ എന്നിവര്‍ക്ക് ടീമിലിടം ലഭിച്ചു എന്നതും പോസിറ്റീവായ കാര്യമായി കാണണം. കഴിഞ്ഞ വര്‍ഷം നടന്ന ട്വൻ്റി20 പരമ്പരയില്‍ ഇരു ടീമും ഓരോ മത്സരങ്ങള്‍ ജയിച്ച് തുല്യത പാലിച്ചിരുന്നു. 2017-18ലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ അവസാനമായി ട്വൻ്റി20 പരമ്പര(2-1) ജയിച്ചത്

ഇന്ത്യ സ്ക്വാഡ്:

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, റിങ്കു സിംഗ്, തിലക് വർമ്മ, ജിതേഷ് ശർമ്മ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രമൺദീപ് സിംഗ്, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, വിജയ്കുമാർ വൈശാഖ്, അവേഷ് ഖാൻ , യാഷ് ദയാൽ.

ദക്ഷിണാഫ്രിക്ക സ്ക്വാഡ്:

ഏയ്‌ഡൻ മാർക്രം (ക്യാപ്റ്റൻ), ഒട്ട്‌നീൽ ബാർട്ട്‌മാൻ, ജെറാൾഡ് കോട്‌സി, ഡൊണോവൻ ഫെരേര, റീസ ഹെൻഡ്‌റിക്‌സ്, മാർക്കോ യാൻസെൻ, ഹെൻറിച്ച് ക്ലാസൻ, പാട്രിക് ക്രൂഗർ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, മിഹാലിൽ പോങ്‌വാന, കാബ പീറ്റർ, ആന്‍ഡൈല്‍ സെനെലൈൻ, റിയാൻ റിക്കിൾടണ്‍, ലൂഥോ സിപാമ്‌ല, ട്രിസ്റ്റൻ സ്റ്റബ്സ്.

Share post:

Popular

More like this
Related

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...