വയനാട് പുനരധിവാസം: എസ്റ്റേറ്റ്​ ഏറ്റെടുക്കൽ താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി

Date:

കൊച്ചി: വയനാട് ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ് നിർമ്മാണത്തിനായി നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്നത്​, ഇതുസംബന്ധിച്ച ഹരജി തീർപ്പാകുന്നതുവരെ തടഞ്ഞ് ഹൈക്കോടതി. ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതർക്കായി മോഡൽ ടൗൺഷിപ്​ നിർമ്മിക്കാൻ സർക്കാർ കണ്ടെത്തിയ ഭൂമിയുടെ കൈവശക്കാരായ എസ്​റ്റേറ്റ്​ ഉടമകൾ നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ നിർദ്ദേശം.

നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും കൽപറ്റ എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടറും ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകളായ ഹാരിസൺസ് മലയാളം ലിമിറ്റഡും എൽസ്റ്റോൺ ടീ എസ്റ്റേറ്റുമാണ്​ ഹരജി നൽകിയത്​​. കേസ് നടപടികൾക്കുള്ള ഇവരുടെ അർഹതയിൽ തർക്കം ഉന്നയിച്ച് രണ്ട് ഉപഹരജികളും ഫയൽ ചെയ്തിട്ടുണ്ട്. ഇതിൽ എതിർ സത്യവാങ്മൂലം നൽകാൻ നിർദ്ദേശിച്ച കോടതി, ഹർജികൾ ബുധനാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.

എന്നാൽ, കോടതി ആവശ്യപ്പെട്ടാൽ ഏറ്റെടുക്കുന്ന എസ്​റ്റേറ്റുകളുടെ മൂല്യം കണക്കാക്കി നഷ്ടപരിഹാരത്തുക ​സിവിൽ കേസിലെ തീർപ്പിന്​ വി​ധേയമായി കോടതിയിൽ കെട്ടിവെക്കാമെന്ന്​ സർക്കാർ അറിയിച്ചു.

Share post:

Popular

More like this
Related

മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ പരാതി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം

ന്യൂഡൽഹി : സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതി...

ഉപരാഷ്ട്രപതിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തി; ജഗ്ദീപ് ധൻഖറിനെതിരെ വിമർശനവുമായി കപിൽ സിബൽ

ന്യൂഡൽഹി : സുപ്രീം കോടതിയുടെ സമീപകാല വിധിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ്...

കള്ളപ്പണ കേസിൽ ജഗൻ റെഡ്ഡിയുടെ 27.5 കോടി രൂപയുടെ ഓഹരികൾ കണ്ടുകെട്ടി ഇഡി

ഹൈദരാബാദ് : ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ...

കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

കോന്നി : കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലു വയസ്സുകാരന്...