ചരിത്ര വിജയം നേടിയ ഡൊണാൾഡ് ട്രംപ് രണ്ടാം തവണയും യുഎസ് പ്രസിഡ |ന്റ് സ്ഥാനത്ത് അവരോധിക്കപ്പെടുകയാണ്. പ്രസിഡൻ്റാവാൻ ആവശ്യമായ 270 മാർക്ക് കടന്ന് 277 ഇലക്ടറൽ കോളേജ് വോട്ടുകൾ നേടിയാണ് ട്രംപിൻ്റെ വിജയം’ 224 ഇലക്ടറൽ കോളേജ് വോട്ടുകളിൽ ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥി കമലാ ഹാരിസിനെ തേരോട്ടം അവസാനിച്ചു.
ഹാരിസും ട്രംപും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്ന് രാവിലെ ഇലക്ടറൽ കോളേജ് വോട്ടെണ്ണൽ ആരംഭിച്ചതോടെ ചിത്രം പാടെ മാറി മറിഞ്ഞു.
രണ്ടാം തവണയും അമേരിക്കൻ പ്രസിഡൻ്റ് പദത്തിലേക്കെത്താൻ തനിക്ക് ലഭിച് പിന്തുണക്ക് ട്രംപ് നന്ദി അറിയിച്ചു. ഭാര്യ മെലാനിയയും ഇളയ മകൻ ബാരോണും അദ്ദേഹത്തോടൊപ്പം വേദി പങ്കിടാനുണ്ടായിരുന്നു. “ഇതുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ വിജയം” എന്നാണ് അവർ ഈ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്.
“ഇന്ന് രാത്രി ഞങ്ങൾ ചരിത്രം സൃഷ്ടിച്ചു. ഇത് അമേരിക്കൻ ജനതയുടെ മഹത്തായ വിജയമാണ്, അത് അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ ഞങ്ങൾക്ക് അനുവാദം നൽകുന്നതാണ്. ” അദ്ദേഹം പറഞ്ഞു. കുടിയേറ്റവും അതിർത്തി പ്രശ്നങ്ങളും പരിഹരിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നും ട്രംപ് ജനതക്ക് ഉറപ്പ് നൽകി