മൺസൂൺ വന്നു; കൊങ്കൺ വഴിയുള്ള ട്രെയിനുകൾക്ക് സമയമാറ്റം.

Date:

മൺസൂൺ ശക്തി പ്രാപിച്ചതോടെ കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റമായി. ഒക്ടോബർ 31 വരെയാണ് മൺസൂൺ ടൈം ടേബിളിൽ ട്രെയിനുകൾ ഓടുക. മംഗളൂരു – ഗോവ വന്ദേ ഭാരത് ഉൾപ്പെടെ 38 ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം. തെക്കുപടിഞ്ഞാറൺ മൺസൂൺ കനത്താൽ വണ്ടികളുടെ വേഗം 40 കിലോമീറ്ററായി നിയന്ത്രിക്കും.

മഴക്കാലത്ത് ട്രെയിനുകളുടെ വേഗത്തിൽ നിയന്ത്രണം കൊണ്ടുവരുന്നതിനാണ് സമയത്തില്‍ മാറ്റം വരുത്തുന്നത്.

സമയമാറ്റം വരുന്ന ട്രെയിനുകൾ ഇവയാണ് – തിരുവനന്തപുരം – ലോകമാന്യതിലക് നേത്രാവതി, എറണാകുളം-നിസാമുദ്ദീൻ മംഗള എക്സ്പ്രസ്, മുംബൈ – ഗോവ വന്ദേ ഭാരത്, മംഗളൂരു – ഗോവ വന്ദേ ഭാരത് എക്സ്പ്രസ്.

തിരുവനന്തപുരം – ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346) രാവിലെ 9:15നുതന്നെ യാത്ര ആരംഭിക്കും. വൈകിട്ട് ആറിന് കോഴിക്കോട് എത്തുന്നതിന് പകരം 5:07ന്‌ എത്തും. കണ്ണൂരിൽ നിലവിൽ 7:32ന് എത്തുന്ന ട്രെയിൻ ഇനി 6:37ന് എത്തും.

ലോകമാന്യതിലക് – തിരുവനന്തപുരം നേത്രാവതി (16345) ഒന്നര മണിക്കൂർ വൈകിയേ ഇനി എത്തുകയുള്ളൂ. മംഗളൂരുവിൽ പുലർച്ചെ 5:45, കണ്ണൂർ 8:07, ഷൊർണൂർ 12:05, തിരുവനന്തപുരം രാത്രി 7:35 എന്നിങ്ങനെയാണ് സമയം.

എറണാകുളം – നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617) ഇനിമുതൽ മൂന്നുമണിക്കൂർ നേരത്തേ പുറപ്പെടും. ഉച്ചയ്‌ക്ക് 1:25 ന് പകരം രാവിലെ 10:30 ന് എറണാകുളത്തു നിന്ന് സർവ്വീസ് തുടങ്ങും

നിസാമുദ്ദീൻ – എറണാകുളം മംഗള (12618) ഒരു മണിക്കൂർ വൈകിയേ എത്തുകയുള്ളൂ. രാത്രി 11:35ന് മംഗളൂരു, പുലർച്ചെ 5:25 ഷൊർണൂർ, 8:00 എറണാകുളം എന്നിങ്ങനെയാണ് സമയക്രമം.

മംഗളുരുവിൽനിന്ന് 2:20ന് മുംബൈയിലേക്കുള്ള മത്സ്യഗന്ധ (12620) ഉച്ചയ്‌ക്ക് 12:45ന് പുറപ്പെടും. .

മംഗളൂരു – ഗോവ വന്ദേ ഭാരത് (20646) 8:30 ന് തന്നെ പുറപ്പെടും. ഉച്ചയ്‌ക്ക് 1:15 ന് പകരം രണ്ടിനാണ് ഗോവയിലെത്തുക.

6.10 ന് പുറപ്പെട്ടിരുന്ന ഗോവ – മംഗളൂരു വന്ദേ ഭാരത് (20645) വൈകീട്ട് 5:35ന് പുറപ്പെടും.

Share post:

Popular

More like this
Related

ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ....

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...