ഹവാന: ക്യൂബയില്‍ ഒരു മണിക്കൂറിനിടെ ശക്തമായ രണ്ട് ഭൂചലനങ്ങൾ. ദക്ഷിണ ക്യൂബയിലാണ് 6.8, 5.ക്യൂബയില്‍9 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും പ്രദേശത്ത് വലിയ നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോർട്ട്.
(Photo Courtesy : X)
തെക്കന്‍ ഗ്രാന്‍മ പ്രവിശ്യയിലെ ബാര്‍ട്ടലോം മാസോ തീരത്തുനിന്ന് ഏകദേശം 25 മൈല്‍ അകലെയുള്ള പ്രദേശത്താണ് 6.8 മാഗ്നിറ്റിയൂഡ് രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആദ്യ പ്രകമ്പനമുണ്ടായി ഒരു മണിക്കൂറിൽ രണ്ടാമതും ഭൂചലനമുണ്ടായി. കരീബിയന്‍ ദ്വീപ് രാഷ്ട്രത്തിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിരവധി വീടുകള്‍ക്ക് കേടുപാടുകൾ സംഭവിച്ചു. വലിയ തോതില്‍ മണ്ണിടിച്ചിലും വൈദ്യുത ലൈനുകള്‍ തകരാറിലാവുകയും ചെയ്തു. പ്രദേശത്ത് വൈദ്യുതി ലൈനുകൾ പുന:സ്ഥാപിക്കാൻ രണ്ടു ദിവസമെങ്കിലും എടുക്കുമെന്നാണ് വിവരം. റാഫേല്‍ ചുഴലിക്കാറ്റുണ്ടാക്കിയ നാശനഷ്ടങ്ങളില്‍ നിന്ന് കരകയറുന്നതിനിടെയാണ് ക്യൂബയില്‍ തിരിച്ചടിയായി ഭൂചലനമുണ്ടായിരിക്കുന്നത്. സുനാമി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.