ചേലക്കരയിൽ കനത്ത പോളിംങ് ; വയനാട്ടിൽ ഇടിവ്

Date:

തൃശൂര്‍ l വയനാട് : ചേലക്കരക്കാർ വയനാടിനെ പിന്നിലാക്കി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിൽ മുമ്പൻമാരായി. ചേലക്കരയിലെ ബൂത്തുകളിൽ പലയിടത്തും പോളിങ് സമയം കഴിഞ്ഞശേഷവും വോട്ടര്‍മാരുടെ നീണ്ട ക്യൂവായിരുന്നു. നേരെമറിച്ചായിരുന്നു ലോക്സഭാ മണ്ഡലമായ വയനാട്ടിൽ. വയനാട്ടിൽ രാവിലെ മുതൽ മന്ദഗതിയിലായിരുന്ന പോളിങ് വൈകിട്ടും തുടര്‍ന്നു. പോളിങ് സമയം വൈകിട്ട് ആറിന് പൂര്‍ത്തിയായപ്പോഴും വയനാട്ടിലെ ബൂത്തുകളിൽ തിരക്കുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്തിമ കണക്കനുസരിച്ച് വൈകിട്ട് 6.40 വരെ വയനാട്ടിൽ 64.53 ശതമാനമാണെങ്കിൽ ചേലക്കരയിൽ പോളിങ് 72.42 ശതമാനമാണ് രേഖപ്പെടുത്തിയത്.

പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണത്തിൽ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ കടത്തിവെട്ടിയാണ് ചേലക്കര റെക്കോഡ് കുറിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്യപ്പെട്ടത് 1,53,673 വോട്ടുകൾ. ഇന്നത്തെ തെരഞ്ഞെടുപ്പിൽ വൈകിട്ട് 6.40 വരെയുള്ള കണക്ക് പ്രകാരം പെട്ടിയിൽ വീണ വോട്ടുകളുടെ എണ്ണം 1,54,356 ആയി ഉയർന്നു. എന്നാൽ, 2016 ലെ പോളിങ് ശതമാനം 79.22 ആയിരുന്നു എന്നതും ശ്രദ്ധേയം.

വയനാട്ടിൽ സുല്‍ത്താൻ ബത്തേരി വാകേരി എച്ച്എസിലെ വിവിപാറ്റ് യന്ത്രം വോട്ടെടുപ്പിനിടെ വൈകിട്ട് അഞ്ചരയ്ക്ക് തകരാറിലായെങ്കിലും പ്രശ്നം പരിഹരിച്ച് വോട്ടിങ് തുടര്‍ന്നു.

“വയനാട്ടിൽ പോളിംഗ് ശതമാനം കുറഞ്ഞത് യുഡ‍ിഎഫിന്‍റെ ഭൂരിപക്ഷത്തെ ബാധിക്കില്ല. 2019 ൽ രാഹുൽ നേടിയതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം നേടും.”
പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രത്യാശ കൈവിടുന്നില്ല

വയനാട് ലോക്സഭ മണ്ഡലത്തിൽ യുഡിഎഫിന് ലഭിക്കേണ്ട വോട്ടുകളാണ് കുറഞ്ഞതെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് പറഞ്ഞു. രാഹുൽ ഗാന്ധി അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പ് ആയതിനാൽ ജനം വോട്ട് ചെയ്യാൻ വിമുഖത കാട്ടിയെന്നാണ് നവ്യയുടെ വിലയിരുത്തൽ.

വയനാടിന്‍റെ പ്രശ്നങ്ങളിൽ രാഹുൽ ഗാന്ധി കൃത്യമായി ഇടപെട്ടില്ലെന്നും തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും എൽഡിഎഫ് സ്ഥാനാര്‍ത്ഥി സത്യൻ മോകേരി. “വയനാട് ‘തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ രാഹുൽ രണ്ട് സീറ്റിൽ മത്സരിക്കുന്നത് മറച്ചുവെച്ചു. ജനവഞ്ചനയാണ് രാഹുൽ ചെയ്തത്. ഇതൊക്കെ എൽഡിഎഫ് മണ്ഡലത്തിൽ ചർച്ചയാക്കി. ബി ജെ പി .ക്കെതിരെ ഒരു അക്ഷരം പറഞ്ഞില്ല. 2014 ലെ പാറ്റേണിലെ മത്സരം ആവർത്തിക്കും.” – സത്യൻ മൊകേരി ആത്മവിശ്വാസത്തിലാണ്.

Share post:

Popular

More like this
Related

റവാഡ ചന്ദ്രശേഖറിൻ്റെ നിയമനം നിയമാനുസൃതം ; കൂത്തുപറമ്പ് വെടിവെപ്പ് ഗൂഢാലോചനയിൽ പങ്കില്ലെന്ന് കെ കെ രാഗേഷ്

കണ്ണൂർ: സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ സർക്കാർ നിയമിച്ചത് നിയമാനുസൃതമെന്ന്...

തെലങ്കാന ഫാർമ പ്ലാൻ്റ് സ്ഫോടനത്തിൽ മരണസംഖ്യ 34 ആയി; ഇനിയും കൂടിയേക്കും

സംഗറെഡ്ഡി : തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ ഒരു ഫാർമസ്യൂട്ടിക്കൽ പ്ലാന്റിൽ തിങ്കളാഴ്ചയുണ്ടായ...

സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കൾ’- മുഖ്യമന്ത്രി പിണറായി വിജയൻ

.ഇസ്രയേലിലെ സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കളാണെന്ന് വിമർശനവുമായി പിണറായി വിജയൻ. സയണിസ്റ്റുകളുടെ...

വോൾവോ കാറും 100 പവൻ സ്വർണ്ണവും പോരാ, പിന്നെയും സ്ത്രീധന പീഡനം’; നവവധു ജീവനൊടുക്കി

തിരുപ്പൂർ : തമിഴ്നാട്ടിലെ തിരുപ്പൂരിൽ 27 വയസ്സുള്ള നവവധു ആത്മഹത്യ ചെയ്തു....