കണ്ണൂർ കേളകത്ത് നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ട് മരണം, 12 പേര്‍ക്ക് പരിക്ക്‌

Date:

കണ്ണൂർ: കേളകം മലയാംപടി റോഡിൽ നാടക സംഘം സഞ്ചരിച്ച മിനിബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32) കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. കായംകുളം ദേവ കമ്യൂണിക്കേഷൻസ് നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്

വെള്ളിയാഴ്ച പുലർച്ചയോടെയാണ് അപകടം. കേളകം മലയാമ്പാടി റോഡിലെ എസ് വളവിൽ വെച്ചാണ് നാടകസംഘം സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് സൂചന. വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുന്നവരാണ് മരിച്ചത്. താഴെയുള്ള കുഴിയിലേക്ക് മുൻഭാഗം കുത്തി വീണ വാഹനം ചെറിയൊരു മരത്തിൽ തങ്ങിയാണ് നിന്നത്.

വയനാട്ടിലെ സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്നു സംഘം. നെടുംപൊയിൽ വാടി റോഡിൽ പേര്യ ചുരത്തിൽ എത്തിയപ്പോൾ വഴി ബ്ലോക്കാണെന്ന് അറിഞ്ഞ് കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിലേക്ക് പോകുന്നതിനാണ് എളുപ്പവഴിയിലൂടെ സംഘം കേളകത്തേക്ക് പോയത്. .
ഉമേഷ് (39), ബിന്ദു (56), ചെല്ലപ്പൻ (43) സുരേഷ് (60), വിജയകുമാർ (52), ഷിബു (48), ഉണ്ണി (51), ശ്യാം (38), സുഭാഷ് (59) എന്നിവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

Share post:

Popular

More like this
Related

റവാഡ ചന്ദ്രശേഖറിൻ്റെ നിയമനം നിയമാനുസൃതം ; കൂത്തുപറമ്പ് വെടിവെപ്പ് ഗൂഢാലോചനയിൽ പങ്കില്ലെന്ന് കെ കെ രാഗേഷ്

കണ്ണൂർ: സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ സർക്കാർ നിയമിച്ചത് നിയമാനുസൃതമെന്ന്...

തെലങ്കാന ഫാർമ പ്ലാൻ്റ് സ്ഫോടനത്തിൽ മരണസംഖ്യ 34 ആയി; ഇനിയും കൂടിയേക്കും

സംഗറെഡ്ഡി : തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ ഒരു ഫാർമസ്യൂട്ടിക്കൽ പ്ലാന്റിൽ തിങ്കളാഴ്ചയുണ്ടായ...

സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കൾ’- മുഖ്യമന്ത്രി പിണറായി വിജയൻ

.ഇസ്രയേലിലെ സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കളാണെന്ന് വിമർശനവുമായി പിണറായി വിജയൻ. സയണിസ്റ്റുകളുടെ...

വോൾവോ കാറും 100 പവൻ സ്വർണ്ണവും പോരാ, പിന്നെയും സ്ത്രീധന പീഡനം’; നവവധു ജീവനൊടുക്കി

തിരുപ്പൂർ : തമിഴ്നാട്ടിലെ തിരുപ്പൂരിൽ 27 വയസ്സുള്ള നവവധു ആത്മഹത്യ ചെയ്തു....