ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി വേദികളിൽ മാറ്റം വരുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. മുസഫറാബാദ്, സ്കാർഡു, ഹുൻസ കാലി എന്നിവിടങ്ങളിൽ മത്സരം നടത്തുന്നതിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് എതിർത്തതിനെത്തുടർന്നാണ് പര്യടനത്തിൻ്റെ പുതുക്കിയ ഷെഡ്യൂൾ പ്രഖ്യാപിക്കാൻ ഐസിസി നിർബന്ധിതമായത്.
പുതിയ ഐസിസി തലവനാകാൻ പോകുന്ന ബിസിസിഐ ഓണററി സെക്രട്ടറി ജയ് ഷാ പാക് അധീന കശ്മീരിൽ നടക്കുന്ന ട്രോഫി ടൂറിൻ്റെ പ്രത്യേക വേദികളിൽ എതിർപ്പ് പ്രകടിപ്പിച്ചതായി വിശ്വസനീയമായ വൃത്തങ്ങളിൽ നിന്ന് വിവരം ലഭിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
ഐസിസി പുരുഷ ചാമ്പ്യൻസ് ട്രോഫിക്കുള്ള ‘ഗ്ലോബൽ ട്രോഫി ടൂർ’ ശനിയാഴ്ച ഐസിസി പ്രഖ്യാപിച്ചു. പര്യടനത്തിന് ഇസ്ലാമാബാദിൽ തുടക്കമാകുമെന്ന് ഐസിസി അറിയിച്ചു.
[ Image Courtesy : ICC/X ]
ഇസ്‌ലാമാബാദിലെ പര്യടനത്തിൻ്റെ ഉദ്ഘാടന ദിവസം ട്രോഫി പ്രദർശിപ്പിക്കുന്ന ജനപ്രിയ ലാൻഡ്‌മാർക്കുകൾ ദാമൻ-ഇ-കോ, ഫൈസൽ മോസ്‌ക്, പാക്കിസ്ഥാൻ സ്മാരകം എന്നിവയാണ്.
ട്രോഫി ടൂറിൻ്റെ പ്രധാന തീയതികൾ
നവംബർ 16 – ഇസ്ലാമാബാദ്, പാക്കിസ്ഥാൻ
നവംബർ 17 – തക്സിലയും ഖാൻപൂരും, പാക്കിസ്ഥാൻ
നവംബർ 18 – അബോട്ടാബാദ്, പാക്കിസ്ഥാൻ
19 നവംബർ- മുറി, പാക്കിസ്ഥാൻ
നവംബർ 20- നതിയ ഗലി, പാക്കിസ്ഥാൻ
നവംബർ 22 – 25 – കറാച്ചി, പാക്കിസ്ഥാൻ
26 – 28 നവംബർ – അഫ്ഗാനിസ്ഥാൻ
10 – 13 ഡിസംബർ – ബംഗ്ലാദേശ്
15 – 22 ഡിസംബർ – ദക്ഷിണാഫ്രിക്ക
25 ഡിസംബർ – 5 ജനുവരി – ഓസ്ട്രേലിയ
6 – 11 ജനുവരി – ന്യൂസിലാൻഡ്
12 – 14 ജനുവരി – ഇംഗ്ലണ്ട്
15 – 26 ജനുവരി – ഇന്ത്യ
ജനുവരി 27 – ഇവൻ്റ് ആരംഭം – പാക്കിസ്ഥാൻ
പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും (പിസിബി) ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) തമ്മിൽ സുരക്ഷയെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസത്തിൽ ടൂർണമെൻ്റിൻ്റെ വേദിയെ കുറിച്ച് സംശയം ഇപ്പോഴും നിലനിൽക്കുന്നതിനാൽ ഐസിസി ചാമ്പ്യൻസ് ട്രോഫി അനിശ്ചിതത്വത്തിൽ തന്നെയാണ് . ആതിഥേയരായ പാക്കിസ്ഥാൻ മത്സരങ്ങൾ സ്വന്തം രാഷ്ട്ത്തിൽ നടത്തുന്നതിൽ ഉറച്ചുനിൽക്കുകയാണ്. മത്സരവേദി മാറ്റിയാൽ ടൂർണ്ണമെൻ്റിൽ നിന്ന് പിന്മാറുമെന്ന സന്ദേശവും പാക്കിസ്ഥാൻ നൽകിയിട്ടുണ്ട്. അതേസമയം സുരക്ഷ കാരണം ചൂണ്ടിക്കാട്ടി ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന നിലപാടിലാണ് ബിസിസിഐ.