സർവ്വീസ് സഹകരണം ബാങ്ക് തിര‍ഞ്ഞെടുപ്പ് പരാജയം:കോഴിക്കോട് കോൺഗ്രസ് ഹർത്താൽ, സംഘർഷം

Date:

കോഴിക്കോട്: ചേവായൂർ സർവ്വീസ് സഹകരണം ബാങ്ക് തിര‍ഞ്ഞെടുപ്പിലുണ്ടായ പരാജയത്തെത്തുടർന്ന് കോൺഗ്രസ് കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച ഹർത്താലിനിടെ സംഘർഷം. സ്വകാര്യ ബസ് തടയാനുള്ള യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ ശ്രമം ബസ് ജീവനക്കാരും പ്രവർത്തകരും തമ്മിലുള്ള വാക്കേറ്റത്തിലും ഉന്തും തള്ളിലേക്കുംവരെ
കാര്യങ്ങളെത്തി. ജീവനക്കാരും യാത്രക്കാരും പ്രതിഷേധിച്ചതോടെ പോലീസ് ഇടപെട്ടു. ഇതോടെ, പോലീസിനെതിരെയായി പ്രവർത്തകരുടെ രോഷം. പോലീസിനെ അധിക്ഷേപിച്ച് സംസാരിച്ച ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ അസിസ്റ്റന്റ് കമ്മിഷണർക്ക് നേരെ തട്ടിക്കയറി.

പുലർച്ചെ ആറിന് ആരംഭിച്ച ഹർത്താൽ സമാധാനപരമായിരുന്നു. ന​ഗരങ്ങളിൽ വാഹനങ്ങളോടുകയും കടകൾ തുറക്കുകയും ചെയ്തു. രാവിലെ പത്തോടെയാണ് പ്രവർത്തകർ ബസ് തടയാനും കടകൾ അടപ്പിയ്ക്കാനും ശ്രമം തുടങ്ങിയത്. ഇതോടെ, കടയുടമകൾ സ്ഥാപനങ്ങൾ അടയ്ക്കാൻ നിർബന്ധിതരായി. സ്വകാര്യ ബസ് തടഞ്ഞ് ജീവനക്കാരോട് ബസ് ഒതുക്കാനും യാത്രക്കാരെ ഇറക്കിവിടാനും ആവശ്യപ്പെട്ടു.

ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് കോൺ​ഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ വരെയാണ് ഹര്‍ത്താല്‍. നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. 61 വർഷമായി കോൺഗ്രസ് ഭരിക്കുന്ന ചേവായൂർ സർവ്വീസ് സഹകരണ ബാങ്ക് ഇത്തവണ സി.പി.എം പിന്തുണയുള്ള സഖ്യം പിടിച്ചെടുത്തിരുന്നു.

Share post:

Popular

More like this
Related

ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ....

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...