എംഡിഎംഎയും കഞ്ചാവുമായി നടൻ പരീക്കുട്ടിയും സുഹൃത്തും എക്‌സൈസ് പിടിയിൽ

Date:

മൂലമറ്റം : വാഹന പരിശോധനയിൽ സിനിമാനടനും സുഹൃത്തും എംഡിഎംഎയും കഞ്ചാവുമായി എക്‌സൈസ് പിടിയിൽ. ചലച്ചിത്ര നടൻ പരീക്കുട്ടി എന്നറിയപ്പെടുന്ന പെരുമ്പാവൂർ കണ്ണങ്കര പള്ളിക്കൂടത്തുങ്കൽ പി.എസ്.ഫരീദുദ്ദീൻ (31), വടകര കാവിലുംപാറ പൊയിലക്കരയിൽ പെരുമാലിൽ ജിസ്‌മോൻ (24) എന്നിവരെയാണ് മൂലമറ്റം എക്സൈസ് സംഘം പിടികൂടിയത്.

വാഗമൺ റൂട്ടിൽ വാഹനപരിശോധനയ്ക്കിടെ, ഇവർ സഞ്ചരിച്ച കർണാടക റജിസ്‌ട്രേഷൻ കാറിൽ നിന്നാണ് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തത്. ജിസ്‌മോന്റെ പക്കൽ നിന്ന് 10.50 ഗ്രാം എംഡിഎംഎയും 5 ഗ്രാം കഞ്ചാവും പരീക്കുട്ടിയുടെ കയ്യിൽ നിന്ന് 230 മില്ലിഗ്രാം എംഡിഎംഎയും 4 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.

എക്‌സൈസ് റേഞ്ച് ഓഫിസർ കെ.അഭിലാഷ്, അസിസ്റ്റൻറ് എക്‌സൈസ് ഇൻസ്‌പെക്ടർ സാവിച്ചൻ മാത്യു, പ്രിവന്റീവ് ഓഫിസർമാരായ വി.ആർ.രാജേഷ്, പി.ആർ.അനുരാജ, എ.എൽ.സുബൈർ, സിവിൽ എക്‌സൈസ് ഓഫിസർ ചാൾസ് എഡ്വിൻ, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ എം.ടി.ബിന്ദു എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Share post:

Popular

More like this
Related

മുനമ്പം വിഷയത്തിൽ പരിഹാരം കാണാൻ മുഖ്യമന്ത്രി ; ബിഷപ്പുമാരെ ചർച്ചക്ക് വിളിച്ചു

തിരുവനന്തപുരം : മുനമ്പം വിഷയത്തിൽ പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടൽ. ക്രൈസ്തവ...

സിനിമാസെറ്റിലെ നടൻ്റെ ലഹരി ഉപയോഗം: വിൻസി അലോഷ്യസിൽ നിന്നും എക്സൈസ് വിവരങ്ങൾ തേടും

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ നടൻ ലഹരി ഉപയോഗിച്ചെന്ന നടി വിൻസി അലോഷ്യസിൻ്റെവെളിപ്പെടുത്തലിൽ...

വിൻ‌സിയുടെ തുറന്നുപറച്ചിൽ വടിയെടുത്ത് ‘അമ്മ’ ; പരാതി നൽകിയാൽ നടപടി

കൊച്ചി : ചിത്രീകരണ സമയത്ത് സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്ന നടൻ ലഹരി...