കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളി​ൽ അ​പ​ക​ട​കാ​രി​ക​ളാ​യ ബാ​ക്​​ടീ​രി​യ​കളുടെ സാ​ന്നി​ദ്ധ്യം; ആൻറിബയോട്ടിക്കളെ പോലും അ​തി​ജീ​വി​ക്കാൻ കെൽപ്പുള്ളവയെന്ന് ഐസിഎംആ​ർ.

Date:

തി​രു​വ​ന​ന്ത​പു​രം : അ​പ​ക​ട​കാ​രി​ക​ളാ​യ ബാ​ക്​​ടീ​രി​യ​കളുടെ സാ​ന്നി​ദ്ധ്യം കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളി​ൽ കണ്ടെത്തി. ആൻറിബയോട്ടിക് മരുന്നുകളെ പോലും അ​തി​ജീ​വി​ക്കാൻ കെൽപ്പുള്ള ബാ​ക്​​ടീ​രി​യ​കളെയാണ് കോഴികളിൽ കണ്ടെത്തിയതെന്ന് ഐസിഎംആ​ർ. ഐസിഎംആ​റി​ലെ ശാ​സ്​​ത്ര​ജ്ഞ​ൻ ഡോ. ​ഷോ​ബി വേ​ളേ​രി​യു​ടെ​ നേ​തൃ​ത്വ​ത്തി​ൽ അ​ജ്​​മ​ൽ അ​സീം, പ്രാ​ർ​ഥി സാ​ഗ​ർ, എ​ൻ സം​യു​ക്​​ത​കു​മാ​ർ റെ​ഡ്ഡി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ പ​ഠ​നം ന​ട​ത്തി​യ​ത്. ഐസിഎംആ​ർ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ന്യൂ​ട്രീ​ഷ്യ​നി​ലെ (ഹൈ​ദ​രാ​ബാ​ദ്) ഡ്ര​ഗ്​​സ്​ സേ​ഫ്​​റ്റി ഡി​വി​ഷ​ൻ ഒ​രു അ​ന്താ​രാ​ഷ്ട്ര​ ജേ​ണ​ലി​ലാ​ണ്​ ഈ ​പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

കോഴികളുടെ വിസർജ്യങ്ങൾ ശേഖരിച്ച് ജീനോമിക് ഡിഎൻഎയെ വേർതിരിച്ചായിരുന്നു പഠനം. ഇന്ത്യയിൽ ആൻറിബയോട്ടിക് ചികിത്സയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ഇ-കോളി, ക്ലോസ്ട്രിഡിയം പെർഫ്രിംഗൻസ്, ക്ലെബ്‌സിയെല്ല ന്യുമോണിയ സ്റ്റാഫൈലോകോക്കസ് ഓറിയസ്, എൻ്ററോകോക്കസ് ഫെക്കാലിസ്, സ്യൂഡോമോണസ് എരുഗിനോസ, ബാക്‌ടീരിയോഡ്‌സ് ഫ്രാഗിൾസ് തുടങ്ങിയ രോഗാണുക്കളേയും പ​ഠ​നത്തിൽ കണ്ടെത്തി.

ശ്വാസകോശ സംബന്ധമായ അണുബാധകൾ (ന്യുമോണിയ, ബ്രോങ്കൈറ്റിസ്), മൂത്രനാളിയിലെ അണുബാധകൾ, ദഹനനാളത്തിലെ അണുബാധകൾ, ഇൻട്രാ-അബ്ഡോമിനൽ അണുബാധകൾ തുടങ്ങിയവയ്ക്കെല്ലാം ഇത് കാരണമായേക്കാം. പാ​കം ചെ​യ്താ​ലും ചി​ല ബാ​ക്ടീ​രി​യ​ക​ൾ നി​ല​നി​ൽ​ക്കും.

കച്ചവടതാൽപ്പര്യം മുൻനിർത്തി ​പ്രൗ​ൾ​​ട്രി ഫാ​മു​ക​ൾ കോ​ഴി​വ​ള​ർ​ത്ത​ലി​ന്​ വ്യാ​പ​ക​മാ​യി ആ​ൻറി​ബ​യോ​ട്ടി​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു എന്നുള്ളത് കഴിഞ്ഞ നാളുകളായി ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ആ​ൻറി​ബ​യോ​ട്ടി​ക്​ പ്ര​തി​രോ​ധം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​ഗു​രു​ത​ര സാ​ഹ​ച​ര്യ​ത്തെ ത​ട​യു​ന്ന​തി​ന്​ ആ​രോ​ഗ്യ​വ​കു​പ്പി​ൻ്റെ നേ​തൃ​ത്വ​ത്തി​ൽ തീ​​വ്ര​യ​ജ്ഞ പരിപാടികളും ബോധവൽക്കരണവും ഒരു ഭാഗത്ത് ന​ട​ക്കു​ന്നതിനിടെയാണ് ഈ പഠന റിപ്പോർട്ടു കൂടി പുറത്തുവരുന്നത്.

Share post:

Popular

More like this
Related

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...