കൊച്ചി: ജീവനക്കാരെ പരസ്യമായി അവഹേളിക്കുകയും മതസ്പർധ വളർത്തുന്ന വർഗീയ പരാമർശങ്ങൾ നടത്തുകയും ചെയ്തെന്ന പരാതിയിൽ ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് (സാമ്പത്തിക സ്ഥിതിവിവരക്കണക്ക്) വകുപ്പ് ഡയറക്ടർ ബി.ശ്രീകുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ.
പദ്ധതി നിർവ്വഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് ഡയറക്ടർ മുഹമ്മദ് ഷഫീഖിനാണ് അന്വേഷണച്ചുമതല. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സ്പെഷൽ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിലെ നിർദ്ദേശം. വകുപ്പിനുകീഴിൽ എറണാകുളം ജില്ലയിൽ ജോലി ചെയ്യുന്ന 39 ജീവനക്കാരാണ് ഡയറക്ടർ ബി. ശ്രീകുമാറിനെതിരെ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയത്.