ഐപിഎൽ മെഗാ താരലേലം ഇന്ന് തുടങ്ങും ; 210 വിദേശികൾ ഉൾപ്പടെ 577 താരങ്ങൾ ലേലത്തട്ടിൽ

Date:

ജിദ്ദ:  ഐപിഎൽ മെഗാ താരലേലത്തിന് ഇന്ന് സൗദി അറേബ്യയിലെ ജിദ്ദയിൽ തുടക്കമാകും. ഇന്ത്യക്ക് പുറത്ത് നടക്കുന്ന രണ്ടാമത്തെ ഐപിഎൽ മെഗാ താരലേലത്തിനായി ജിദ്ദയിലെ അബാദി അൽ ജോഹർ അറീന ഒരുങ്ങിക്കഴിഞ്ഞു വൈകിട്ട് മൂന്നരയ്ക്കാണ് താരലേലം ആരംഭിക്കുക. ഓരോ ദിവസവും ലേലം രണ്ട് ഘട്ടമായി 3.30 മുതൽ 5 വരെയും, 5.45 മുതൽ രാത്രി 10.30 വരെയുമാണ്  നടക്കുക.

367 ഇന്ത്യക്കാരും 210 വിദേശികളും ഉൾപ്പടെ ആകെ 577 താരങ്ങൾ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. 10 ടീമുകളാണ് ലേലത്തിൽ പങ്കെടുക്കുന്നത്.   70 വിദേശികൾ അടക്കം 204 താരങ്ങൾക്ക് ലേലത്തിൽ അവസരം ലഭിക്കും. രണ്ട് കോടി രൂപയാണ് ഉയർന്ന അടിസ്ഥാന വില. 12 മാർക്വീ താരങ്ങൾ ഉൾപ്പടെ രണ്ട് കോടി പട്ടികയിൽ 81 പേർ ഇടംപിടിച്ചു. ശ്രേയസ് അയ്യർ, റിഷഭ് പന്ത്, കെ എൽ രാഹുൽ, അർഷ്ദീപ് സിംഗ്, യുസ്‍വേന്ദ്ര ചഹൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, മിച്ചൽ സ്റ്റാർക്, ജോസ് ബട്‍ലർ, ലിയം ലിവിംഗ്സ്റ്റൺ, ഡേവിഡ്‌ മില്ലര്‍, കാഗിസോ റബാഡ എന്നിവരാണ് മാർക്വീ താരങ്ങൾ.

ഒന്നരക്കോടി അടിസ്ഥാന വിലയുള്ള 27 താരങ്ങളും ഒന്നേകാൽ കോടി അടിസ്ഥാന വിലയുള്ള 18 താരങ്ങളും ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള 23 താരങ്ങളുമുണ്ട്. രണ്ട് ഗ്രൂപ്പുകളിലുള്ള ആറ് വീതം മാർക്വീ താരങ്ങളുടെ ലേലമാണ് ആദ്യം നടക്കുക.

42 വയസുള്ള ഇംഗ്ലണ്ട് പേസർ ജയിംസ് ആൻഡേഴ്സനാണ് ലേലത്തിലെ പ്രായമേറിയ താരം. ബിഹാറിന്‍റെ പതിമൂന്നു വയസുകാരൻ വൈഭവ് സൂര്യവംശി ഏറ്റവും പ്രായം കുറഞ്ഞ താരവും. നിലനിർത്തിയ താരങ്ങൾ ഉൾപ്പടെ ഓരോ ടീമിനും ചെലവഴിക്കാവുന്ന പരമാവധി തുക 120 കോടി രൂപയായാണ് നിജപ്പെടുത്തിയിട്ടുള്ളത്.

Share post:

Popular

More like this
Related

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...

വന്നൂ, ന്യൂ ജെൻ പാൻ കാർഡ് ; സൗജന്യമായി ‘പാൻ 2.0’ അപ്ഗ്രേഡ് ചെയ്യാം

ന്യൂഡൽഹി: ബിസിനസ് സംരംഭങ്ങൾക്ക് പൊതു തിരിച്ചറിയൽ കാർഡ് എന്ന ലക്ഷ്യത്തോടെ കേ​ന്ദ്രസർക്കാർ...

മലപ്പുറത്തു നിന്നൊരു ഐപിഎൽ താരം – വിഗ്‌നേഷ് പുത്തൂര്‍

ജിദ്ദ: ഐപിഎല്‍ താരലേലത്തിൽ ഇടം പിടിച്ചു ഒരു മലപ്പുറംകാരനും -  വിഗ്‌നേഷ്...