ന്യൂഡൽഹി: ജാർഖണ്ഡിൽ വീണ്ടും അധികാരത്തിലേക്കെത്തുന്ന ഹേമന്ത് സോറൻ മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. റാഞ്ചിയിൽ രാജ്ഭവനിലെത്തി ഹേമന്ത് സോറൻ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് കത്ത് നൽകി.16 സീറ്റുള്ള കോൺഗ്രസ് 4 മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ആർജെഡി , സിപിഐഎംഎൽ എന്നിവർക്കും മന്ത്രിസഭയിൽ പ്രാതിനിധ്യമുണ്ടാകും.
81 അംഗ ജാർഖണ്ഡ് നിയമസഭയിൽ 56 സീറ്റുകൾ നേടിയാണ് ഇന്ത്യ സഖ്യം വീണ്ടും അധികാരത്തിലെത്തുന്നത്. മുന്നണിയിലെ പാർട്ടികളുടെ പ്രമുഖരായ നേതാക്കളെല്ലാം ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചു. എല്ലാ പാർട്ടികളുടെയും പിന്തുണ നേടി കൊണ്ടാണ് ഹേമന്ത് സോറൻ മന്ത്രിസഭാ രൂപീകരണത്തിന് തയ്യാറെടുക്കുന്നത്.