മലപ്പുറത്തു നിന്നൊരു ഐപിഎൽ താരം – വിഗ്‌നേഷ് പുത്തൂര്‍

Date:

ജിദ്ദ: ഐപിഎല്‍ താരലേലത്തിൽ ഇടം പിടിച്ചു ഒരു മലപ്പുറംകാരനും –  വിഗ്‌നേഷ് പുത്തൂര്‍. പത്തൊന്‍പതുകാരനായ വിഗ്‌നേഷ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ്. പന്ത്രണ്ട് കേരള താരങ്ങൾ ഐപിഎല്‍ ലേലപട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും വിഗ്‌നേഷിന് പുറമെ
കേരളത്തിൽ നിന്ന് ഇത്തവണത്തെ ഐപിഎല്ലിൽ കളിക്കാൻ മൂന്ന് താരങ്ങൾക്ക് കൂടിയെ അവസരം ലഭിച്ചുള്ളൂ. വിഷ്ണു വിനോദ്, സച്ചിന്‍ ബേബി എന്നിവരാണ് മറ്റ് രണ്ടു പേർ.

വിഗ്‌നേഷ് പുത്തൂരിനെ 30 ലക്ഷത്തിനാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. വിഷ്ണു വിനോദിനെ 95 ലക്ഷത്തിന് പഞ്ചാബ് കിംഗ്‌സും സച്ചിന്‍ ബേബിയെ 30 ലക്ഷത്തിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും സ്വന്തമാക്കി. വിഷ്ണുവും സച്ചിനും മുന്‍പും ഐപിഎല്‍ ടീമുകളുടെ ഭാഗമായിട്ടുണ്ട്.

ചൈനമാന്‍ ബൗളറായ വിഗ്‌നേഷ് ഇതുവരെ കേരളത്തിന്റെ സീനിയര്‍ ടീമില്‍ കളിച്ചിട്ടില്ല. ഐപിഎല്‍ ലേലത്തിന് മുന്‍പ് വിഗ്‌നേഷിനെ മുംബൈ ഇന്ത്യന്‍സ് ട്രയല്‍സിന് ക്ഷണിച്ചിരുന്നു. 
ട്രയല്‍സിലെ പ്രകടനം മികച്ചതായതോടെ മുംബൈ ഇന്ത്യന്‍സ് താരത്തെ ഒപ്പം കൂട്ടുകയും ചെയ്തു. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ താരമായിരുന്നു. 

Share post:

Popular

More like this
Related

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...

വന്നൂ, ന്യൂ ജെൻ പാൻ കാർഡ് ; സൗജന്യമായി ‘പാൻ 2.0’ അപ്ഗ്രേഡ് ചെയ്യാം

ന്യൂഡൽഹി: ബിസിനസ് സംരംഭങ്ങൾക്ക് പൊതു തിരിച്ചറിയൽ കാർഡ് എന്ന ലക്ഷ്യത്തോടെ കേ​ന്ദ്രസർക്കാർ...