ഐസിസി റാങ്കിംഗ് : ബൗളിംഗിൽ ജസ്പ്രീത് ബുമ്ര വീണ്ടും ഒന്നാമൻ; ബാറ്റിംഗിൽ യശസ്വി ജയ്സ്വാള്‍ രണ്ടാമത്

Date:

ഓസ്ട്രേലിയക്കെതിരെ പെര്‍ത്തിൽ നടന്ന ടെസ്റ്റ് മത്സരത്തിലെ മികച്ച പ്രകടനം  ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്രയെ വീണ്ടും ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിച്ചു..  883 റാങ്കിംഗ് പോയന്‍റുമായാണ് രണ്ട് സ്ഥാനം കയറി ബുമ്ര വീണ്ടും     ഒന്നാമതെത്തിയത്. ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയാണ് (872 പോയന്‍റ്) രണ്ടാം സ്ഥാനത്ത്. ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ് (860 പോയന്‍റ) ആണ് മൂന്നാമത്. ഇന്ത്യയുടെ ആര്‍ അശ്വിൻ നാലാം സ്ഥാനത്തുണ്ട്. പെര്‍ത്ത് ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലുമായി എട്ടു വിക്കറ്റ് വീഴ്ത്തിയ ബുമ്ര ഇന്ത്യയുടെ ഐതിഹാസിക വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. മത്സരത്തിലാകെ 72 റണ്‍സ് വഴങ്ങിയാണ് ബുമ്ര എട്ട് വിക്കറ്റെടുത്തത്. രവീന്ദ്ര ജഡേജ ഒരു സ്ഥാനം താഴേക്കിറങ്ങി ഏഴാം സ്ഥാനത്താണ്. പതിനെട്ടാം സ്ഥാനത്തുള്ള കുല്‍ദീപ് യാദവാണ് ആദ്യ ഇരുപതിലുള്ള മറ്റൊരു ഇന്ത്യൻ ബൗളര്‍.

ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ യശസ്വി ജയ്സ്വാള്‍ 825 റേറ്റിംഗ് പോയന്‍റുമായി
രണ്ടാം സ്ഥാനത്തേക്ക് കയറി. 903 റേറ്റിംഗ് പോയന്‍റുള്ള ഇംഗ്ലണ്ടിന്‍റെ ജോ റൂട്ടാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. റിഷഭ് പന്ത് ആറാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പെര്‍ത്തിലെ സെഞ്ചുറിയോടെ ഒമ്പത് സ്ഥാനം മെച്ചപ്പെടുത്തിയ വിരാട് കോലി പതിമൂന്നാം സ്ഥാനത്തെത്തി.

പെര്‍ത്തില്‍ നിരാശപ്പെടുത്തിയ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് ഏഴാം സ്ഥാനത്തേക്ക് വീണു. നാലു സ്ഥാനം നഷ്ടമായ ഉസ്മാൻ ഖവാജ ആദ്യ 10ല്‍ നിന്ന് പുറത്തായി പന്ത്രണ്ടാമതാണ്. പതിനേഴാം സ്ഥാനത്തുള്ള ശുഭ്മാന്‍ ഗില്ലാണ് ആദ്യ 20ലുള്ള മറ്റൊരു ഇന്ത്യൻ താരം. അതേസമയം പെര്‍ത്ത് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ തിളങ്ങിയ ഓസീസ് താരം ട്രാവിസ് ഹെഡ് മൂന്ന് സ്ഥാനം ഉയര്‍ന്ന് പത്താം സ്ഥാനത്തെത്തി.

Share post:

Popular

More like this
Related

‘പാർഥ ചാറ്റർജിയെ എത്രകാലം ജയിലിൽ വെയ്ക്കണം, കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ എന്ത് ചെയ്യും?’: ഇ.ഡിയോട് സുപ്രീം കോടതി

കൊൽക്കത്ത :  അദ്ധ്യാപക നിയമന കോഴക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബംഗാൾ മുൻ...

പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തില്ലെന്ന്  മന്ത്രിസഭാ യോഗം ;  ഭരണപരിഷ്കാര കമ്മിഷന്‍ ശുപാര്‍ശ തള്ളി

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം 60 ആയി ഇയര്‍ത്തണമെന്ന ഭരണ പരിഷ്‌കരണ കമ്മിഷന്‍...

ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ....