കൊച്ചി മെട്രോ, വിഴിഞ്ഞം പദ്ധതികൾക്കായി 1059 കോടി വായ്പ അനുവദിച്ച് കേന്ദ്രം ; തുക 50 വർഷത്തേക്ക് പലിശ രഹിതം

Date:

ന്യൂഡൽഹി : സംസ്ഥാനത്ത് നിലവിലുള്ള രണ്ട് പദ്ധതികളുടെ വികസനത്തിനായി 1,059 കോടി രൂപ അനുവദിച്ച് കേന്ദ്രം. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ എന്നിവക്കാണ് തുക അനുവദിച്ചത്. 50 വർഷത്തേക്കുള്ള പലിശരഹിത വായ്പയാണ് തുക അനുവദിച്ചത്.

വികസന പദ്ധതികളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ മൂലധന നിക്ഷേപത്തിനായി സംസ്ഥാനങ്ങള്‍ക്ക് പലിശ രഹിത വായ്പ വാഗ്ദാനം ചെയ്യുന്ന സംസ്ഥാന മൂലധന നിക്ഷേപ പദ്ധതിക്ക്  കീഴിലാണ് വായ്പ ലഭ്യമാക്കുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി 795 കോടിയും കൊച്ചി മെട്രോ പദ്ധതി ഉള്‍പ്പെടുന്ന കാപ്എക്സ് പദ്ധതിക്ക് കീഴില്‍ 2024- 25 സാമ്പത്തിക വര്‍ഷത്തേക്ക് മൊത്തം 1,059 കോടി രൂപയുമാണ് കേരളത്തിന് അനുവദിച്ചത്.
നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ തുക പൂര്‍ണ്ണമായും വിനിയോഗിക്കേണ്ടതുണ്ട്.

തുറമുഖ പദ്ധതിക്കായുള്ള വയബിലിറ്റി ഗ്യാപ് ഫണ്ടിനെച്ചൊല്ലി കേന്ദ്രസര്‍ക്കാരുമായി തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണു കൂടുതല്‍ സഹായം എത്തിയിരിക്കുന്നത്.
കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായിട്ടാണ് തുക അനുവദിച്ചതെന്നും കേരളം നേരത്തെ ആവശ്യപ്പെട്ട പ്രകാരമുള്ള തുകയാണ് അനുവദിച്ചതെന്നും കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് പ്രതികരിച്ചു

Share post:

Popular

More like this
Related

മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചെ മതിയാകൂ ; ആന എഴുന്നള്ളത്ത് അനിവാര്യ മതാചാരമല്ല’ –  ഹൈക്കോടതി

കൊച്ചി: ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചെ മതിയാകൂവെന്ന് ഹൈക്കോടതി. സുരക്ഷാ...

ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ശബരിമല തന്ത്രിയും മാളികപ്പുറം മേൽശാന്തിയും

ശബരിമല : ശബരിമല മാളികപ്പുറം ക്ഷേത്രത്തിൽ തേങ്ങ ഉരുട്ടുന്നതും മഞ്ഞൾപൊടി വിതറുന്നതും...

നടൻ സൗബിൻ ഷാഹിറിന്റെ ഓഫിസുകളിൽ റെയ്ഡുമായി ഇൻകം ടാക്സ് വകുപ്പ്

കൊച്ചി: നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്റെ...