സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിപ്പ് : കോട്ടക്കൽ ഏഴാം വാർഡിൽ ബിഎംഡബ്‌ള്യു കാർ ഉടമക്കും പെൻഷൻ ; നഗരസഭയിലെ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് ധനവകുപ്പ്

Date:

മലപ്പുറം : കോട്ടക്കൽ നഗരസഭയിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിപ്പിന്‌ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ നിർദ്ദേശം നൽകി ധനമന്ത്രി കെ എൻ ബാലഗോപാൽ. കോട്ടക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻ ഗുണഭോക്താക്കളെ സംബന്ധിച്ച്‌ മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായാണ്‌ വിജിലൻസ്‌ ആന്റി കറപ്‌ക്ഷൻ ബ്യൂറോയുടെ അന്വേഷണം.

ക്ഷേമ പെൻഷൻ അർഹത സംബന്ധിച്ച്‌ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ്‌ അനുവദിച്ച റവന്യു ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ നടപടി സ്വീകരിക്കാൻ ഭരണ വകുപ്പുകൾക്കാണ്‌ നിർദ്ദേശം നൽകിയത്. കൂടാതെ വിഷയത്തിൽ സ്വീകരിക്കുന്ന തുടർ നടപടികൾ അടിയന്തരമായി റിപ്പോർട്ട്‌ ചെയ്യാനും ധന വകുപ്പ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ പുരോഗതി ഒരോ മാസവും വിലയിരുത്തണമെന്നും വകുപ്പ് നിർദ്ദേശിക്കുന്നു.

നേരത്തെ കോട്ടക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ 42 ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച പരിശോധനയിൽ 38 പേരും അനർഹരാണെന്ന്‌ കണ്ടെത്തിയിരുന്നു. ഒരു വാർഡിൽ ഇത്തരത്തിൽ കൂട്ടത്തോടെ അനർഹർ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടതിനുപിന്നിൽ അഴിമതിയും ഗുഢാലോചനയും ഉണ്ടായിട്ടുണ്ടാകാമെന്നാണ്‌ ധന വകുപ്പ്‌ പരിശോധനാ വിഭാഗം റിപ്പോർട്ട്‌ ചെയ്‌തത്‌. 38 പേരിൽ ഒരാൾ മരിച്ചു. ബിഎംഡബ്‌ള്യു കാർ ഉടമ, വിദേശത്ത് താമസിക്കുന്നവർ, സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ചവർ ഉൾപ്പെടെ പെൻഷൻ പട്ടികയിൽ ചേർക്കപ്പെട്ടു എന്നാണ്‌ കണ്ടെത്തിയത്‌. ഭാര്യയോ ഭർത്താവോ സർവ്വീസ്‌ പെൻഷൻ പറ്റുന്നവരും ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ട്. മിക്കവരുടെയും വീട്‌ 2000 ചതുരശ്ര അടി തറ വിസ്‌തൃതിയിലും കൂടുതൽ വലുപ്പമുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്. 

ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ അന്വേഷണത്തിൽ സംസ്ഥാനത്ത് ഗസറ്റഡ് ഓഫീസർമാരും കോളേജ് പ്രൊഫസർമാരും ഉൾപ്പെടെയുള്ള 1,498 സർക്കാർ ജീവനക്കാർ സമൂഹത്തിലെ ദുർബല വിഭാഗത്തിൽ വരുന്നവർക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷനുകൾ തട്ടിപ്പിലൂടെ കൈപ്പറ്റുന്നതായി വ്യക്തമായിരുന്നു. അർഹരായവർക്കുമാത്രമേ പെൻഷൻ ലഭിക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്താൻ ധനവകുപ്പിൻ്റെ നിർദ്ദേശത്തെ തുടർന്ന് ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ ഓഡിറ്റിങ്ങിലാണ് ക്രമക്കേട് പുറത്തായത്.

Share post:

Popular

More like this
Related

കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണത്തിന് അനുമതി ; 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകണമെന്ന് കോടതി ‘

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് അനുമതി നൽകി കോടതി. ഇരിഞ്ഞാലക്കുട അഡീഷണൽ...

താമസ സ്ഥലത്തുനിന്ന് എംഡിഎംഎ പിടിച്ചെടുത്തു ; യൂട്യൂബര്‍ തൊപ്പിയും മൂന്ന് യുവതികളും ഒളിവിൽ

കൊച്ചി : കൊച്ചിയിൽ താമസസ്ഥലത്തു നിന്ന് എംഡിഎംഎ പിടിച്ചെടുത്തതിന് പിന്നാലെ യൂട്യൂബർ...

സാമൂഹ്യപെൻഷൻ തട്ടിപ്പ്; ഉദ്യോ​ഗസ്ഥർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം ; പേരുവിവരങ്ങൾ പുറത്തു വിടില്ല

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടിക്ക് വകുപ്പ്...