കേരള കലാമണ്ഡലത്തിൽ കൂട്ടപ്പിരിച്ചുവിടൽ; 120 താല്‍ക്കാലിക ജീവനക്കാരോടും നാളെ മുതൽ ജോലിക്കെത്തേണ്ടെന്ന് രജിസ്ട്രാറുടെ ഉത്തരവ്

Date:

തൃശൂർ : അദ്ധ്യാപകര്‍ മുതല്‍ സെക്യൂരിറ്റി ജീവനക്കാര്‍ വരെയുള്ള 120 താൽക്കാലിക ജീവനക്കാരെ പിരിച്ച് വിട്ട് കേരള കലാമണ്ഡലം. സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയാണ് ഈ കൂട്ടപ്പിരിച്ചുവിടലിന് പിന്നിലെന്നാണറിയുന്നത്. നാളെ മുതല്‍ ജോലിക്കെത്തേണ്ടെന്നാണ് താൽക്കാലിക ജീവനക്കാരോട് രജിസ്ട്രാറുടെ ഉത്തരവ്. കലാമണ്ഡലത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് മുഴുവൻ താത്കാലിക ജീവനക്കാരെയും ഒറ്റയടിക്ക് പിരിച്ചുവിടുന്നത്. കേരള കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയിലെ ദൈനം ദിന പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നതാണ് രജിസ്ട്രാറുടെ പുതിയ ഉത്തരവെന്ന ആക്ഷേപവും ഒരു ഭാഗത്ത് ഉയരുന്നുണ്ട്. 

പദ്ധതിയേതര വിഹിതത്തില്‍ നിന്ന് ലഭിക്കേണ്ട തുക ലഭിക്കാത്ത സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും ഉത്തരവ് പറയുന്നു. ശമ്പളമടക്കം പ്രതിമാസം എണ്‍പത് ലക്ഷം രൂപയാണ് കലാമണ്ഡലത്തിന് ആവശ്യം. എന്നാല്‍ അമ്പത് ലക്ഷം രൂപമാത്രമാണ് കഴിഞ്ഞ മാസം സാംസ്കാരിക വകുപ്പില്‍ നിന്ന് ലഭിച്ചത്. കഴിഞ്ഞ കുറേ മാസങ്ങളായി ഇതായിരുന്നു സ്ഥിതി. തനത് വരുമാന ശ്രോതസ്സുകള്‍ കണ്ടെത്താന്‍ നേരത്തെ നിര്‍ദ്ദേശം വരികയും ചെയ്തിരുന്നു. 

140 കളരികളുള്ള കലാമണ്ഡലത്തിൻ അറുപതിനടുത്ത് സ്ഥിരം ജീവനക്കാർ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ മിക്ക കളരികളും താത്കാലിക ജീവനക്കാരെ ഉപയോഗിച്ചാണ് നടക്കുന്നത്. എട്ടുമുതല്‍ എംഎ വരെയുള്ള പഠനവും പ്ലസ് ടുവരെ പൊതു വിദ്യാഭ്യാസവും കലാമണ്ഡലത്തിലുണ്ട്

Share post:

Popular

More like this
Related

തുർക്കി സർവ്വകലാശാലയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു ; തീരുമാനം ദേശീയ സുരക്ഷ മുൻനിർത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് പ്രവർത്തിച്ചതിന് പിന്നാലെ...

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി :  സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...