ഭക്ഷ്യവസ്തുക്കൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോ​ഗിക്കരുത്; മാർഗ്ഗ നിർദ്ദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

Date:

കൊച്ചി: ഭക്ഷ്യവസ്തുക്കൾ പൊതിയാൻ ഉപയോ​ഗിക്കുന്ന പായ്ക്കിം​ഗ് വസ്തുക്കൾ സംബന്ധിച്ച് മാർ​ഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ. ഭക്ഷ്യവസ്തുക്കൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോ​ഗിക്കരുതെന്ന് മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു. 

തട്ടുകടകൾ പോലെയുള്ള ചെറിയ വ്യാപാര സ്ഥാപനങ്ങൾ ഭക്ഷണ വസ്തുക്കൾ പൊതിയുന്നതിന് പത്രക്കടലാസുകൾ പോലെയുള്ള ഫുഡ് ​ഗ്രേഡ് അല്ലാത്ത പായ്ക്കിം​ഗ് വസ്തുക്കൾ ഉപയോ​ഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വസ്തുക്കൾ ഉപയോ​ഗിക്കുന്നതിലൂടെ ആരോ​ഗ്യത്തെ ഹാനികരമായി ബാധിക്കുന്ന ലെഡ് പോലെയുള്ള രാസവസ്തുക്കൾ, ചായങ്ങൾ എന്നിവ നേരിട്ട് ഭക്ഷണത്തിൽ കലരും. മാത്രമല്ല,  രോഗവാഹികളായ സൂക്ഷമജീവികൾ വ്യാപിക്കുന്നതിനും ഇത് ഇടയാക്കും.

എണ്ണ പലഹാരങ്ങളിലെ എണ്ണ നീക്കം ചെയ്യുന്നതിനും പത്രക്കടലാസുകൾ ഉപയോ​ഗിക്കരുത്. ഭക്ഷണം പൊതിയുന്നതിനും സംഭരിക്കുന്നതിനും സുരക്ഷിതവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ മാർ​ഗ്​ഗങ്ങൾ സ്വീകരിക്കണം. ഇതിനായി ഫുഡ് ​ഗ്രേഡ് കണ്ടെയ്നറുകൾ ഉപയോ​ഗിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.

Share post:

Popular

More like this
Related

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...

‘കൊൽക്കത്തയിലേക്ക് ചാവേർ ബോംബുകളെ അയയ്ക്കും’ :  പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ

കൊൽക്കത്തയിൽ ചാവേർ ആക്രമണങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ...

അബദ്ധത്തിൽ അതിർത്തി കടന്ന് പാക്കിസ്ഥാൻ കസ്റ്റഡിയിലായ ബിഎസ്എഫ് ജവാനെ തിരിച്ച് അയച്ചു

ന്യൂഡൽഹി : അബദ്ധത്തിൽ അതിർത്തി കടന്നതിന് പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ...