ശക്തി കുറഞ്ഞ് ഫെഞ്ചൽ ചുഴലിക്കാറ്റ്;  കനത്ത മഴ തുടരുന്നു, വിമാനത്താവളം തുറന്നു

Date:

[ Photo Courtesy : X ]

ചെന്നൈ: ഫെഞ്ചൽ ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമ‍ർദ്ദമായി മാറിയെന്ന്
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ പൂർണ്ണമായി കരയിൽ പ്രവേശിച്ച ഫെഞ്ചൽ, പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളിൽ കനത്ത മഴക്കാണ് കാരണമായത്. 

മഴക്കെടുതിയിൽ 4 പേർ മരിച്ചതായാണ് വിവരം. കാലാവസ്ഥാ പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ തുറന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് വിമാനത്താവളം അടച്ചത്. ചെങ്കൽപെട്ട് അടക്കം 6 ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് തുടരുകയാണ്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും ചെന്നൈ ഉൾപ്പെടെ 10 ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്

വരും മണിക്കൂറുകളിലും ശക്തമായ മഴ സംസ്ഥാനത്തുണ്ടാകും. ഈ സാഹചര്യത്തിൽ തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങൾ അതീവജാഗ്രതയിലാണ്. വെള്ളിയാഴ്ച രാത്രി തുടങ്ങിയ കനത്ത മഴയിൽ ചെന്നൈ നഗരം വെള്ളത്തിനടിയിലായി. പല ട്രെയിനുകളും ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് എത്താതെ യാത്ര അവസാനിപ്പിച്ചു. സബർബൻ ട്രെയിൻ സർവീസുകളും പല റൂട്ടുകളിലും നിർത്തി.

2500 ലേറെ ദുരിതാശ്വാസ കേന്ദ്രങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. സ്ഥിതിഗതികൾ നേരിടാൻ സജ്ജമാണെന്ന് തമിഴ്നാട്, പുതുശ്ശേരി മുഖ്യമന്ത്രിമാർ അറിയിച്ചു. തീരദേശ ആന്ധ്രയിലും രായൽസീമയിലും മഴ കനക്കുമെന്നാണ് പ്രവചനം.

Share post:

Popular

More like this
Related

നടൻ ഷൈന്‍ ടോം ചാക്കോ എറണാകും നോർത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ്...

മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ പരാതി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം

ന്യൂഡൽഹി : സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതി...

ഉപരാഷ്ട്രപതിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തി; ജഗ്ദീപ് ധൻഖറിനെതിരെ വിമർശനവുമായി കപിൽ സിബൽ

ന്യൂഡൽഹി : സുപ്രീം കോടതിയുടെ സമീപകാല വിധിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ്...