തിരുവനന്തപുരം സി.പി.എമ്മില്‍ പൊട്ടിത്തെറി; പാർട്ടി വിടുമെന്ന് മധു മുല്ലശ്ശേരി

Date:

തിരുവനന്തപുരം : തിരുവനന്തപുരത്തും സിപിഎമ്മിൽ വിഭാഗീയത ഭാഗമായി അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവന്നു. മംഗലപുരം ഏരിയ സമ്മേളനത്തിൽ നിന്ന് ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോക്ക് ഏറെ ചർച്ചയായി. പാർട്ടി ജില്ലാ സെക്രട്ടറി വി ജോയിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് മധുവിൻ്റെ ഇറങ്ങിപ്പോക്കെന്നറിയുന്നു. മധു ഏരിയ സെക്രട്ടറിയാവുന്നത് ജില്ലാ സെക്രട്ടറി ഏതിർത്തതാണ് തർക്കത്തിന് കാരണം.  എം. ജലീലിനെയാണ് പുതിയ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇറങ്ങിപ്പോക്കിന് പിന്നലെ മധു ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ പാർട്ടി വിട്ടേക്കുമെന്ന് സൂചിപ്പിച്ചു.

കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയിൽ സിപിഎമ്മിലുണ്ടായ പ്രശ്നങ്ങളിൽ ചൊല്ലി ഇത്തരം പ്രവണതകളെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ഒറ്റപ്പെട്ടസംഭവമാണിതെന്നുമുള്ള എംവി ഗോവിന്ദന്റെ പ്രതികരണം വന്നതിന് പിന്നാലെയാണ് തിരുവനന്തപുരത്തും പാര്‍ട്ടിയില്‍ തര്‍ക്കങ്ങളുണ്ടായിരിക്കുന്നത്.

ഏരിയാ കമ്മിറ്റി തിരഞ്ഞെടുപ്പിനെതിരെ ഒരു പക്ഷം പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയതാണ് കരുനാഗപ്പള്ളി സിപിഎമ്മിലുണ്ടായ പ്രശ്‌നം. തുടർന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കമ്മിറ്റി പിരിച്ചുവിടാന് തീരുമാനിക്കുകയായിരുന്നു.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....