തൃശൂർ : സംസ്ഥാന സര്‍ക്കാർ ഇടപെടലിൽ കൂട്ടപ്പിരിച്ചുവിടൽ തീരുമാനം റദ്ദ് ചെയ്ത് കേരള കലാമണ്ഡലം. 125 താല്‍കാലിക ജീവനക്കാരെ പിരിച്ചുവിടാനായിരുന്നു കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയത്. നടപടിയില്‍ നിന്ന് പിന്‍മാറണമെന്നും ഉത്തരവ് രജിസ്ട്രാര്‍ തിരുത്തണം എന്നും ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന്‍ നിര്‍ദ്ദേശം നല്‍കി. തിങ്കളാഴ്ച പുതിയ ഉത്തരവിറങ്ങുമെന്നാണ് വിവരം.
69 അധ്യാപകരടക്കം 125 താത്കാലിക ജീവനക്കാരുടെ സേവനം സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് ഡിസംബര്‍ ഒന്ന് മുതല്‍ അവസാനിപ്പിക്കുന്നതായിട്ടായിരുന്നു വൈസ് ചാന്‍സലര്‍ ഉത്തരവിറക്കിയത്. സര്‍ക്കാര്‍ സഹായമില്ലാത്തതാണ് കൂട്ടപ്പിരിച്ചുവിടലിലേക്ക് നയിച്ചതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.