(Photo Courtesy : X)
തമിഴ്‌നാട്ടില്‍ ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് വിതച്ച ദുരിതത്തിൽ മണിക്കൂറുകളായി പെയ്തിറങ്ങിയ അതിതീവ്രമഴയെ തുടർന്ന് കൃഷ്ണഗിരി ജില്ലയിലെ ഉത്തംഗരൈ കനത്ത വെള്ളപ്പൊക്ക ത്തിന് സാക്ഷിയായി. 15 മണിക്കൂറോളമാണ് തുടര്‍ച്ചയായി മഴ പെയ്തത്. വീടുകള്‍ മിക്കതും വെള്ളത്തിനടിയിലായി, വാഹനങ്ങള്‍ വെള്ളക്കെട്ടിലൂടെ ഒഴുകിപ്പോയി.
പാമ്പാര്‍ അണക്കെട്ട് ഭീഷണിയായി, മുഴുവന്‍ ഷട്ടറുകളും തുറന്നു. വെള്ളക്കെട്ടുകളില്‍ നിന്ന് അകലം പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്. നൂറുകണക്കിനാളുകളാണ്
വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയത്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിക്കുമ്പോഴും അടുത്ത മണിക്കൂറുകളിൽ ഇനി എന്ത് സംഭവിക്കും എന്ന ആശങ്കയിലാണ് ജില്ലാഭരണകൂടവും സർക്കാരും.