ഇതാണ് മാപ്പ്! പടിയിറങ്ങും മുൻപ് പ്രസിഡൻ്റിൻ്റെ പ്രത്യേക അധികാരം പ്രയോഗിച്ച് മകൻ ഹണ്ടർ ബൈഡന് മാപ്പ് നൽകി ജോ ബൈഡൻ

Date:

ന്യൂയോർക്ക്: പടിയിറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, അനധികൃതമായി തോക്ക് കൈയ്യിൽ വച്ചതടക്കമുള്ള നിരവധി കേസുകളിൽ മകൻ ഹണ്ടർ ബൈഡന് മാപ്പ് നൽകി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. അമേരിക്കൻ നീതി ന്യായ വ്യവസ്ഥയിൽ കുറ്റവാളികൾക്ക് മാപ്പ് നൽകി നിയമനടപടികളിൽ നിന്ന് മോചിപ്പിക്കാൻ കഴിയുന്ന പ്രസിഡന്‍റിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ബൈഡൻ മകന് മാപ്പ് നൽകിയത്. മകനെതിരായ കേസുകളിലൊന്നും പ്രസിഡന്‍റിന്‍റെ പ്രത്യേക അധികാരം ഉപയോഗപ്പെടുത്തില്ലെന്ന്  ഇക്കാലമത്രയും ആവർത്തിച്ച് പറഞ്ഞിരുന്ന ബൈഡൻ ഒടുവിൽ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് നിലപാട് മാറ്റുകയായിരുന്നു.

തന്‍റെ മകനാണെന്ന കാരണത്താൽ ഹണ്ടർ ബൈഡൻ വേട്ടയാടപ്പെടുകയായിരുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ടാണ് പ്രസിഡന്‍റിന്‍റെ ഈ നിലപാട് മാറ്റം. തോക്ക് കേസിന് പുറമേ നികുതി വെട്ടിപ്പ് കേസുകളിലും ഹണ്ടർ പ്രതിയായിരുന്നു. പ്രസിഡന്‍റിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ച് ബൈഡൻ മാപ്പ് നൽകിയതോടെ ഹണ്ടർ ബൈ‍ഡന് കേസുകളിൽ നിന്ന് മോചനം ലഭിക്കും.

അതേസമയം മകനെതിരായ കേസുകളിൽ പ്രസിഡന്‍റിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ച് മാപ്പ് നൽകില്ലെന്ന് ആവർത്തിച്ച് പറഞ്ഞിരുന്ന ബൈഡന്റെ നയം മാറ്റത്തിനെതിരെ രൂക്ഷ വിമർശനമാണ് റിപ്പബ്ലിക്കൻ പാർട്ടിയും അനുയായികളും ഉയർത്തുന്നത്. നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ബൈഡന്റെ നീക്കത്തെ ശക്തമായി എതിർത്തു. 2021 ജനുവരിയിൽ ക്യാപിറ്റൽ ഹില്ലിൽ അതിക്രമം നടത്തിയവർക്കും മാപ്പ് നൽകുമോ എന്ന രൂക്ഷമായ ചോദ്യമാണ് ട്രംപ് ബൈഡന് നേരെ ഉന്നയിക്കുന്നത്.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...