തർക്കത്തിലുള്ള 6 പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണം: ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീം കോടതി

Date:

ന്യൂഡൽഹി : തർക്കത്തിലുള്ള 6 പള്ളികൾ യാക്കോബായ വിഭാഗം ഓർത്തഡോക്സ് വിഭാഗത്തിനു കൈമാറണമെന്ന് സുപ്രീം കോടതി. ഭരണച്ചുമതല സംബന്ധിച്ച 2017ലെ വിധി നടപ്പാക്കാതെ യാക്കോബായ വിഭാഗത്തിന്റെ മറ്റു വാദങ്ങൾ കേൾക്കില്ലെന്നും കോടതി.

എറണാകുളം ജില്ലയിൽ മഴുവന്നൂർ സെന്റ് തോമസ്, ഓടക്കാലി സെന്റ് മേരീസ്, പുളിന്താനം സെന്റ് ജോൺസ് ബെസ്ഫാഗെ, പാലക്കാട് ജില്ലയിൽ ചെറുകുന്നം സെന്റ് തോമസ്, മംഗലം ഡാം സെന്റ് മേരീസ്, എരിക്കുംചിറ സെന്റ് മേരീസ് തുടങ്ങിയ പള്ളികളാണ് കൈമാറേണ്ടത്. ഇവ കൈമാറിയെന്നു വ്യക്തമാക്കി സത്യവാങ്മൂലം നൽകണമെന്നും വീഴ്ച വരുത്തിയാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

1934ലെ ഭരണഘടനയ്ക്ക് അനുസൃതമായി ഈ പള്ളി സെമിത്തേരികളിലും വിവിധ സ്ഥാപനങ്ങളിലും ഒരു വിഭാഗത്തിൽപെട്ടവരെയും വിലക്ക‌ില്ലെന്ന് ഓർത്തഡോക്സ് വിഭാഗവും രേഖാമൂലം അറിയിക്കണമെന്ന് കോടതി ഉത്തരവിട്ടു. കോടതിയുടെ അനുമതിയോടെ മാത്രമെ നിയന്ത്രണങ്ങൾ പാടുള്ളൂ.

കേസ്  17 ന് വീണ്ടും പരിഗണിക്കും. ക്രിസ്മസിനു ശേഷം പരിഗണിക്കണമെന്നു യാക്കോബായ വിഭാഗം ആവശ്യപ്പെട്ടപ്പോൾ ഇരുകൂട്ടരും സമാധാനത്തിലും സാഹോദര്യത്തിലും ക്രിസ്മസ് ആഘോഷിക്കുമെന്നു കരുതുന്നതായി കോടതി പറഞ്ഞു. കോടതിയലക്ഷ്യ നടപടികളിൽ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് അനുവദിച്ച ഇളവു തുടരും. 

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...