ആനകളെ എഴുന്നള്ളിക്കുന്നതിനുള്ള മാർഗ്ഗവിർട്ടേശങ്ങൾ പാലിച്ചില്ല ; കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ താക്കീത്

Date:

എറണാകുളം: ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതിൻ്റെ പേരിൽ എടുത്ത  കേസില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്  ഹൈക്കോടതിയുടെ താക്കീത്. തൃപ്പൂണിത്തറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ആനകളെ  എഴുന്നള്ളിച്ചപ്പോൾ ഹൈക്കോടതിയുടെ മാർഗ്ഗനിർദ്ദേശത്തിൽ മൂന്ന് മീറ്റർ അകലം പാലിച്ചില്ല തുടങ്ങിയ ലംഘനങ്ങളിൽ ജില്ലാ കളക്ടർ ഫയൽ ചെയ്ത റിപ്പോർട്ട് കോടതി പരിഗണിക്കവെയാണ് കൊച്ചിൻ ദേവസ്വം ബോർഡിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്. നിർദ്ദേശം എന്ത് കൊണ്ട് നടപ്പാക്കുന്നില്ലെന്നും സാമാന്യ ബുദ്ധി പോലുമില്ലേയെന്ന് ചോദിച്ച കോടതി, മതത്തിന്‍റെ  പേരിൽ എന്തും ചെയ്യാമെന്ന് കരുതരുതെന്ന് താക്കീത് നൽകി.

ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. “ചില ആളുകളുടെ ഈഗോ ആകരുത് നടപ്പാക്കേണ്ടത്. കോടതി നിർദ്ദേശം നടപ്പാക്കണം” – കോടതി താക്കീത് നൽകിയതിനൊപ്പം ദേവസ്വം ബോർഡ് ഓഫീസറോട് സത്യവാങ്മൂലം നൽകാൻ നിർദ്ദേശവും നല്‍കി. സത്യവാങ്മൂലം തൃപ്തികരമല്ലെങ്കിൽ ആവശ്യമായ നടപടികൾ എടുക്കുമെന്നും കോടതി പരാമർശിച്ചു.

Share post:

Popular

More like this
Related

‘ഡോ. ഹാരിസ് സത്യസന്ധനും കഠിനാദ്ധ്വാനിയും,പ്രശ്നം സിസ്റ്റത്തിൻ്റേത്, തിരുത്തൽ വരുത്തും’ ; സമഗ്രാന്വേഷണത്തിന് നിർദ്ദേശിച്ചതായി മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉപകരണങ്ങളില്ലാതെ ഗുരുതര പ്രതിസന്ധി നേരിടുന്നുവെന്ന...

പുരി ജഗന്നാഥ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം; 50 പേർക്ക് പരിക്ക്

ഒഡീഷ : ഒഡീഷയിലെ പുരി ജഗന്നാഥ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട്...