ശബരിമലയില്‍ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി

Date:

കൊച്ചി : ശബരിമലയില്‍ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. ഡോളി സമര പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കോടതി ഇടപെടല്‍. സമരത്തിന്റെ പേരില്‍ തീർത്ഥാടകരെ ബുദ്ധിമുട്ടിക്കുന്നത് അനുവദിക്കാനാകില്ലന്ന് കോടതി വ്യക്തമാക്കി. തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ഉണ്ടെങ്കില്‍ നേരത്തേ ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെടുത്തണമായിരുന്നു. തീര്‍ത്ഥാടന കാലയളവില്‍ ഇത്തരം പ്രതിഷേധങ്ങള്‍ പാടില്ലെന്നും സന്നിധാനത്തും പമ്പയിലും നിയന്ത്രണം ബാധകമാണെന്നും കോടതി വ്യക്തമാക്കി. സമരങ്ങള്‍ തീർത്ഥാടകരുടെ ആരാധന അവകാശത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

ശബരിമലയില്‍ ഡോളി സമരവുമായി ബന്ധപ്പെട്ട വിഷയം അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഡോളികള്‍ക്ക് പ്രീ പെയ്ഡ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം തൊഴിലാളികൾ സമരം പ്രഖ്യാപിച്ചതാണ് കോടതി ഇടപെടലിന് കാരണം.
ശബരിമല അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഡോ. അരുണ്‍ എസ്. നായരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിൽ ഡോളി തൊഴിലാളികള്‍ നടത്തി വന്ന സമരം കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...