സില്‍വര്‍ ലൈന്‍: ഡിപിആര്‍ ഭേദഗതി വേണമെന്ന ദക്ഷിണറെയില്‍വേയുടെ നിര്‍ദ്ദേശത്തോട് വിയോജിച്ച് കെ റെയിൽ

Date:

തിരുവനതപുരം: സില്‍വര്‍ ലൈന്‍ യഥാര്‍ത്ഥ്യമാക്കാന്‍ ഡിപിആര്‍ ഭേദഗതി ചെയ്യണമെന്ന ദക്ഷിണ റെയില്‍വേയുടെ  നിര്‍ദ്ദേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച്  കെ-റെയിൽ. സില്‍വര്‍ ലൈന്‍ എന്ന വേഗറെയിൽ‍ സങ്കല്‍പ്പത്തെ തന്നെ ഇല്ലാതാക്കുന്നതാണ് റെയില്‍വേയു‌ടെ നിര്‍‌ദ്ദേശങ്ങളെന്നാണ് കെ റെയില്‍ ചൂണ്ടിക്കാട്ടുന്നത്.

സില്‍വര്‍ ലൈന് വേണ്ടി ഡെഡിക്കേറ്റഡ് പാതയാണ് ലക്ഷ്യമിടുന്നത്. ഇതിന് സ്റ്റാന്‍ഡേഡ് ഗേജ് വേണമെന്ന് തന്നെയാണ് കെ റെയിൽ ഉദ്ദേശിക്കുന്നത്. ഇത് ബ്രോ‍ഡ് ഗേജാക്കി മാറ്റണമെന്നും അതിലൂടെ വന്ദേഭാരത് ഉള്‍പ്പടെ ഓടിക്കണമെന്നുള്ള നിര്‍ദ്ദേശത്തോട് കെ റയിന് യോജിപ്പില്ല.

സില്‍വര്‍ലൈനില്‍ ഡിപിആര്‍ പരിഷ്ക്കരിക്കണമെങ്കില്‍ പദ്ധതിയോട് റയില്‍വേയ്ക്കുള്ള നയപരമായ നിലപാട് അറിയണമെന്ന് കെ-റെയില്‍. ആവശ്യപ്പെടും. നയപരമായി സില്‍വര്‍ലൈനിനെ അംഗീകരിച്ചാല്‍ മാത്രമേ റെയില്‍വേ മുന്നോട്ട് വെയ്ക്കുന്ന നിര്‍‌ദേശങ്ങള്‍ പരിശോധിക്കേണ്ടതുള്ളൂ എന്ന നിലപാടിലാണ് കെ–റെയില്‍.

160 കിലോമീറ്റര്‍ വേഗതയുള്ള പാതകള്‍ ഡെഡിക്കേറ്റഡ് പാതകളാകണമെന്ന് ഇന്ത്യന്‍ റെയില്‍വേയുടെ  സ്പീഡ് പോളിസി ഫ്രെയിം വര്‍ക്കില്‍ പ്രത്യേകം പറയുന്നുണ്ട്.  നിര്‍ദിഷിട ട്രെയിനുകള്‍ മാത്രമേ അത്തരം പാതകളിലൂടെ സര്‍വ്വീസ് നടത്താന്‍ പാടുള്ളു. ഈ നയത്തില്‍ മാറ്റമുണ്ടോ എന്നും കെ റെയില്‍ ദക്ഷിണ റയില്‍വേയോട് ആരായും. ഇതിനെല്ലാം അപ്പുറം സില്‍വര്‍ ലൈനെ റയില്‍വേ നയപരമായി അംഗീകരിക്കുന്നുണ്ടോ എന്ന് അറിയണം. നയപരമായി സില്‍വര്‍ലൈനിനെ അംഗീകരിച്ചാല്‍ മാത്രമേ റെയില്‍വേ മുന്നോട്ട് വെയ്ക്കുന്ന നിര്‍‌ദ്ദേശങ്ങള്‍ പരിശോധിക്കേണ്ടതുള്ളൂ എന്ന നിലപാടിലാണ് കെ–റെയില്‍. ഇന്ന് നടക്കുന്ന യോഗത്തില്‍ ഇക്കാര്യത്തിലാണ് കെ റെയില്‍ പ്രധാനമായും വ്യക്തത തേടുക.

കേന്ദ്രസര്‍ക്കാരില്‍ നിന്നും സില്‍വര്‍ ലൈനിന് നയപരമായ അംഗീകാരമായെങ്കില്‍ മാത്രം ഡിപിആര്‍ പരിഷ്ക്കരണം ഉള്‍പ്പെടെ ചര്‍ച്ച ചെയ്താല്‍ മതിയെന്ന തീരുമാനത്തിലാണ് കെ റെയിൽ. പല രാജ്യങ്ങളിലും അതിവേഗ പാതകള്‍ക്ക് സ്റ്റാന്റേര്‍ഡ് ഗേജാണ് ഉപയോഗിക്കുന്നതെന്നാണ് കെ റയില്‍ ചൂണ്ടിക്കാട്ടുക. 

Share post:

Popular

More like this
Related

മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ പരാതി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം

ന്യൂഡൽഹി : സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതി...

ഉപരാഷ്ട്രപതിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തി; ജഗ്ദീപ് ധൻഖറിനെതിരെ വിമർശനവുമായി കപിൽ സിബൽ

ന്യൂഡൽഹി : സുപ്രീം കോടതിയുടെ സമീപകാല വിധിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ്...

കള്ളപ്പണ കേസിൽ ജഗൻ റെഡ്ഡിയുടെ 27.5 കോടി രൂപയുടെ ഓഹരികൾ കണ്ടുകെട്ടി ഇഡി

ഹൈദരാബാദ് : ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ...

കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

കോന്നി : കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലു വയസ്സുകാരന്...