മഹാരാഷ്ട്രയിൽ സർക്കാറായി; ഫഡ്‌നാവിസ് മൂന്നാം വട്ടവും മുഖ്യമന്ത്രി, ഷിൻഡെക്കും അജിത് പവാറിനും ഉപമുഖ്യമന്ത്രി സ്ഥാനം

Date:

മുംബൈ : മാരത്തോൺ ചർച്ചകൾക്കൊടുവിൽ മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസ് മൂന്നാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞെ ചെയ്ത് അധികാരമേറ്റു. ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ ജെ പി നന്ദ, അമിത് ഷാ, പ്രമുഖ വ്യവസായി  മുകേഷ് അംബാനി, മുൻ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ, ഷാരുഖ് ഖാൻ, സൽമാൻ ഖാൻ  അടക്കം ബോളിവുഡ് താരങ്ങളും മുംബൈ ആസാദ് മൈതാനിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഇവർക്കൊപ്പം എൻഡിഎ ഭരിക്കുന്ന ഒൻപത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും  സത്യപ്രതിജ്ഞ ചടങ്ങുകളിൽ പ

നാഗ്ലൂർ സൗത്ത് വെസ്റ്റിൽ നിന്നും തുടർച്ചയായി നാലുതവണ വിജയിച്ച 54കാരനായ ഫഡ്മാവിസ് ഇത് മൂന്നാം തവണയാണ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുന്നത്. മൃഗീയ ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും ഏകനാഥ് ഷിൻഡെയുമായുള്ള ചർച്ചകൾ വഴിമുട്ടിയതോടെയാണ്  സത്യപ്രതിജ്ഞ വൈകിയത്. 10 മന്ത്രിമാരും നിയമസഭാ സ്പീക്കറും കൗണ്‍സില്‍ ചെയര്‍മാന്‍ പദവിയും നല്‍കാമെന്ന് ഉറപ്പുകൊടുത്തതോടെയാണ് ഏകനാഥ് ഷിന്ഡെ ഉപമുഖ്യമന്ത്രിയാകാന്‍ തയ്യാറായത്. ആഭ്യന്തര വകുപ്പിൽ കൂടി ഷിൻഡെ കണ്ണ് വെച്ചിരുന്നെങ്കിലും  ലഭിച്ചില്ല.

Share post:

Popular

More like this
Related

മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ പരാതി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം

ന്യൂഡൽഹി : സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതി...

ഉപരാഷ്ട്രപതിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തി; ജഗ്ദീപ് ധൻഖറിനെതിരെ വിമർശനവുമായി കപിൽ സിബൽ

ന്യൂഡൽഹി : സുപ്രീം കോടതിയുടെ സമീപകാല വിധിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ്...

കള്ളപ്പണ കേസിൽ ജഗൻ റെഡ്ഡിയുടെ 27.5 കോടി രൂപയുടെ ഓഹരികൾ കണ്ടുകെട്ടി ഇഡി

ഹൈദരാബാദ് : ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ...

കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

കോന്നി : കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലു വയസ്സുകാരന്...