രണ്ടാം ടെസ്റ്റ്: അഡ്ലെയ്ഡിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച ; നാലു വിക്കറ്റ് നഷ്ടം

Date:

അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ഡിന്നറിന് പിരിയുമ്പോൾ 82 റൺസിന് നാല് വിക്കറ്റ് നഷ്ടം. യശസ്വി ജയ്​സ്വാൾ (0), കെ.എൽ. രാഹുൽ (64 പന്തിൽ 37), ശുഭ്​മാൻ ഗിൽ (51 പന്തിൽ 31), വിരാട് കോലി ( എട്ട് പന്തിൽ ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

കളിയുടെ തുടക്കത്തിൽ തന്നെ മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ ആദ്യ പന്തിൽ ജയ്​സ്വാൾ പുറത്തായി. പിന്നീട് രാഹുലിന്റെയും ഗില്ലിന്റെയും ചെറുത്തുനിൽപാണ് കണ്ടത്. 69 റൺസിന്റെ കൂട്ടുകെട്ട് ഇരുവരും ചേർന്ന് പടുത്തുയർത്തിയെങ്കിലും 19-ാം ഓവറിൽ സ്റ്റാർക്കിൻ്റെ പന്തിൽ തന്നെ  രാഹുലിനെയും നഷ്ടമായി. തൊട്ടടുത്ത    ഓവറിൽ കോലിയെയും സ്റ്റാർക്ക് തിരിച്ചയച്ച് ഇന്ത്യയെ സമ്മർദ്ദത്തിലാക്കി. ജോഷ് ഹേസൽവുഡിന് പകരം ഓസ്ട്രേലിയൻ ടീമിലെത്തിയ  സ്കോട്ട് ബാളണ്ടിനെ ഊഴമായിരുന്നു പിന്നീട്.   ഗില്ലിനെ പുറത്താക്കിയാണ് ബോളണ്ട് കളിയിൽ ഓസ്ട്രേലിയക്ക് മേൽക്കൈ നൽകിയത്.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശർമ്മക്ക് പുറമെ ആർ.അശ്വിനെക്കൂടി ടീമിൽ ഉൾപ്പെടുത്തി കൊണ്ടാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. ഇവർക്ക് പകരം വാഷിങ്ടൺ സുന്ദറും ദേവ്ദത്ത് പടിക്കലും പുറത്തിരിക്കും. നിലവിൽ, ഒന്നാം ടെസ്റ്റിൽ 295 റൺസിന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി പരമ്പരയിൽ 1-0 ലീഡിലാണ് ഇന്ത്യ.

Share post:

Popular

More like this
Related

മോദി – ജെ.ഡി വാന്‍സിൻ കൂടിക്കാഴ്ച പൂർത്തിയായി;വ്യാപാര കരാർ പ്രധാന ചർച്ചാവിഷയം

ന്യൂഡൽഹി : ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ   അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായി...

പാതിവില തട്ടിപ്പുകേസ്: മാധ്യമങ്ങളെ കണ്ടതോടെ എ.എന്‍. രാധാകൃഷ്ണന്‍ ചോദ്യംചെയ്യലിന് ഹാജരാകാതെ മടങ്ങി

കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ...

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്ത് സുകാന്തിനെതിരെ  ഇൻ്റലിജൻസ് ബ്യൂറോയിൽ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ കടുത്ത...

ലഹരി ഉപയോഗിക്കുന്ന സിനിമാക്കാരുടെ വിവരങ്ങൾ പോലീസിൻ്റെ പക്കലുണ്ട് ; ദാക്ഷിണ്യമില്ലാതെ നടപടി വരും : എഡിജിപി മനോജ് ഏബ്രഹാം

തിരുവനന്തപുരം : സിനിമ താരങ്ങൾ ലഹരി ഉപയോഗിക്കുന്നതിന്റെ വിവരങ്ങൾ പൊലീസിന്റെ പക്കലുണ്ടെന്നും...