‘അയോദ്ധ്യ വിധി നീതിയുടെ വലിയ പരിഹാസം, മതേതരത്വത്തെ പരിഗണിച്ചില്ല’ – ജസ്​റ്റിസ്​ നരിമാൻ

Date:

ന്യൂഡൽഹി: 2019ലെ അയോദ്ധ്യ വിധിയെ വിമർശിച്ച്​ സുപ്രിംകോടതി മുൻ ജഡ്​ജി ജസ്​റ്റിസ്​ ആർ.എഫ്​ നരിമാൻ. ഈ വിധിയിൽ മതേതരത്വത്തെ​ പരിഗണിച്ചില്ലെന്നും നീതിയുടെ വലിയ പരിഹാസമാണെന്നും അദ്ദേഹം വ്യക്​തമാക്കി. ‘മതേതതരത്വവും ഇന്ത്യൻ ഭരണഘടനയും’ എന്ന വിഷയത്തിൽ പ്രഥമ ജസ്​റ്റിസ്​ അഹമദി അനുസ്​മരണ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. മസ്​ജിദുകൾക്ക്​ താഴെ ക്ഷേത്രങ്ങളുണ്ടെന്ന അവകാശ വാദങ്ങൾ നിരന്തരം ഉയരുന്നതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

അയോദ്ധ്യയിൽ ബാബരി മസ്​ജിദ്​ പൊളിച്ചയിടത്ത്​ ക്ഷേത്രം നിർമ്മിക്കാനുള്ള വിധിയെ രൂക്ഷമായാണ്​ അദ്ദേഹം വിമർശിച്ചത്​. ‘ഓരോ തവണയും നിയമവാഴ്​ചക്ക്​ എതിരായി ചെയ്യുന്നത്​ ഹിന്ദുപക്ഷമാണ്​. പള്ളി പൊളിച്ചതിന്​ എന്തായിരുന്നു നഷ്​ടപരിഹാരം? പള്ളി​ പുനർനിർമിക്കുമെന്നായിരിക്കും എല്ലാവരും കരുതുക. പക്ഷെ, പള്ളി പണിയാൻ അവർക്ക്​ സ്വന്തമായി കുറച്ച്​ സ്​ഥലം നൽകുകയാണ്​ ചെയ്​തത്​. എ​െൻറ വിനീതമായ അഭിപ്രായത്തിൽ, ഈ വിധിയിലൂടെ മതേതരത്വത്തിന്​ അർഹതൊയൊന്നും ലഭിച്ചില്ല എന്നത്​ നീതിയുടെ വലിയ പരിഹാസമാണ്​’ -ജസ്​റ്റിസ്​ നരിമാൻ പറഞ്ഞു.

‘1857 മുതൽ 1949 വരെ അവിടെ മുസ്​ലിംകൾ പ്രാർഥിക്കുന്നു​ണ്ടെന്ന്​ കോടതി കണ്ടെത്തിയതാണ്​. എന്നാൽ, കോടതി പറയുന്നത്​ ഇത്​ തർക്കഭൂമിയാണെന്നാണ്​. അതിനാൽ തന്നെ ഒരു വിഭാഗത്തി​േൻറത്​ മാത്രമാണെന്ന്​ എങ്ങനെ പറയാനാകും. ഇപ്പോൾ ഹിന്ദു ഭാഗത്തിന്​ മാത്രമായി അത്​ മാറിയിരിക്കുന്നു.

1528ലാണ്​ ബാബരി മസ്​ജിദ്​ നിർമ്മിക്കുന്നത്​. 1853ൽ പ്രശ്​നം ഉണ്ടാകുന്നത്​ വരെ അത്​ പള്ളിയായി തുടർന്നു. പിന്നീട്​ 1858ൽ അകത്തും പുറത്തുമുള്ള നടുമുറ്റത്തിന്​ ഇടയിലൂടെ ഈസ്​റ്റ്​ ഇന്ത്യാ കമ്പനി ഒരു മതിൽ പണിതു. അകത്തെ നടുമുറ്റമായിരുന്നു പള്ളിയുടെ പരിസരം. മതിൽ പണിതതോടെ ഇരുകൂട്ടരും പ്രാർഥനകൾ നടത്തി. പുറത്ത്​ ഹിന്ദുക്കളും അകത്ത്​ മുസ്​ലിംകളും പ്രാർത്ഥന നിർവ്വഹിച്ചു. 1857 മുതൽ 1949 വരെ ഇരു കൂട്ടരും ഇവിടെ പ്രാർത്ഥന നിർവ്വഹിച്ചിട്ടുണ്ട്​ എന്നത്​ രേഖപ്പെടുത്തിയ വസ്​തുതയാണ്​. 1949ൽ 60ഓളം പേർ പള്ളിയിൽ അതിക്രമിച്ച്​ കയറി വിഗ്രഹങ്ങൾ സ്​ഥാപിക്കുകയായിരുന്നു. ഇതോടെ മുസ്​ലിംകൾ പ്രാർത്ഥന അവസാനിപ്പിച്ചു’ – നരിമാൻ വ്യക്​തമാക്കി.

ബാബരി മസ്​ജിദ്​ തകർത്ത ഗൂഢാലോചന കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ട ജഡ്​ജിയെ ഉത്തർ പ്രദേശ്​ ലോകായുക്​തയായി നിയമിച്ചതിനെയും അദ്ദേഹം പ്രഭാഷണത്തിൽ പരാമർശിച്ചു. മൂന്നര വർഷമെടുത്താണ്​ വിധി പറഞ്ഞത്​. അവസാനം എല്ലാവരെയും വെറുതെവിടുകയായിരുന്നു. എല്ലാവരെയും വെറുതെവിട്ടശേഷം അദ്ദേഹം വിരമിക്കുകയും പിന്നീട്​ ലോകായുക്​തയായി ചുമതലയേൽക്കുകയും ചെയ്​തുവെന്നും നരിമാൻ പറഞ്ഞു.

പള്ളികൾക്ക്​ താഴെ ക്ഷേത്രമുണ്ടെന്ന്​ കാണിച്ച്​ കേസുകൾ ഫയൽ ചെയ്യുന്ന പ്രവണത സാമുദായിക സംഘർഷത്തിനും അസ്വാരസ്യങ്ങൾക്കും കാരണമാകുമെന്ന്​ അദ്ദേഹം വ്യക്​തമാക്കി. ഇത്​ ഇന്ത്യയുടെ മതേതര അടിത്തറ തകർക്കുകയാണ്​.
എല്ലായിടത്തും കേസുകൾക്ക്​ പിന്നാലെ കേസുകളാണ്​. പള്ളികളുടെ മേൽ മാത്രമല്ല, ഇത്​ ദർഗയിലേക്കും നീളുന്നു. ഇതെല്ലാം നമ്മുടെ ഭരണഘടനക്കും ആരാധനാലയ നിയമത്തിനും എതിരാണ്​. ബാബരി വിധിയിൽ ആരാധനാലയ നിയമത്തെ ഉയർത്തിപ്പിടിക്കുന്ന അഞ്ച്​ പേജുകൾ പ്രയോഗിക്കുക എന്നതാണ്​ ഇതി​നെ പ്രതിരോധിക്കാനുള്ള ഒരേയൊരു മാർഗ്ഗം. ഇത്​ സുപ്രിംകോടതിയുടെ നിയമപ്രഖ്യാപനം ആയതിനാൽ ഓരോ ജില്ലാ കോടതിയിലും ഹൈക്കോടതിയിലും ഇത്​ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.   

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....