ഡമാസ്‌കസ് ലക്ഷ്യം വെച്ച് ഇസ്രയേല്‍, നടത്തിയത് 300ലേറെ വ്യോമാക്രമണങ്ങള്‍; വിമതരെ തുരുത്തി രാജ്യം പിടിക്കാൻ ശ്രമം

Date:

[ Photo Courtesy : Al Mayadeen TV /X]

സിറിയയെ സൈനികമായി ഇല്ലാതാക്കി രാജ്യം പിടിച്ചടക്കാനൊരുങ്ങി ഇസ്രായേല്‍. വിമാനത്താവളങ്ങളും വ്യോമ- നാവികകേന്ദ്രങ്ങളും തുടരെയുള്ള വ്യോമാക്രമണങ്ങളാൽ നാമാവശേഷമാക്കുന്നതിനിടെയാണ്  ഇസ്രായേല്‍ കരസേന സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസിലേക്ക് കടന്നുകയറാനൊരുങ്ങി നിൽക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബഷാര്‍ അല്‍ അസദ് അധികാരഭ്രഷ്ടനായ ശേഷം ഇസ്രയേല്‍ മുന്നൂറിലധികം വ്യോമാക്രമണം നടത്തിയെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.

ഒറ്റരാത്രികൊണ്ട് ഡമാസ്‌കസിന് 25 കിലോമീറ്റര്‍ അകലെവരെ ഇസ്രയേൽ സേന പ്രവേശിച്ചെന്നാണ് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന പുറത്തുവിട്ട വിവരം. എന്നാല്‍, ബഫര്‍ സോണിലാണ് സേനയുള്ളതെന്ന് ഇസ്രയേൽ സൈനിക വക്താവ് അറിയിച്ചു. ഈജിപ്റ്റ്, ജോര്‍ദാന്‍, സൗദി അറേബ്യ, ഇറാന്‍, തുര്‍ക്കി, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ചു. രാസായുധങ്ങളും മറ്റ് ആയുധങ്ങളും വിമത തീവ്രവാദികളുടെ പക്കല്‍ എത്താതിരിക്കാനാണ് ആക്രമണമെന്നാണ് ഇസ്രയേല്‍ പക്ഷം.

തെക്കന്‍ സിറിയയില്‍ ഖുനൈത്ര ഗവര്‍ണറേറ്റും ഇസ്രായേല്‍ പിടിച്ചിട്ടുണ്ട്. ഗോലാന്‍ കുന്നുകളോടു ചേര്‍ന്ന ബഫര്‍ സോണില്‍ 400 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം കഴിഞ്ഞദിവസം പിടിച്ചിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി ഹെര്‍മോണ്‍ മലയിലും നിരവധി സമീപ ഗ്രാമങ്ങളിലും കടന്നുകയറിയിട്ടുണ്ട്. ഇവിടെ 18 കിലോമീറ്ററോളം സിറിയന്‍ പ്രദേശം ഇസ്രായേല്‍ പിടിച്ചതായാണ് കണക്ക്. ലബനാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന സിറിയന്‍ പ്രദേശങ്ങളിലും ഇസ്രായേല്‍ കടന്നുകയറ്റം നടത്തുന്നതായി ബൈറൂത് ആസ്ഥാനമായ മയാദീന്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു. 1974ലെ ഉഭയകക്ഷി ധാരണകള്‍ ലംഘിച്ചാണ് വന്‍ കടന്നുകയറ്റം. എന്നാൽ, കടന്നുകയറ്റ വാര്‍ത്തകള്‍ ഇസ്രായേല്‍ നിഷേധിച്ചു.

തുടര്‍ച്ചയായ മൂന്നാം ദിനത്തിലെ ആക്രമണങ്ങളില്‍ സിറിയന്‍ സേനക്കു കീഴിലുണ്ടായിരുന്ന യുദ്ധവിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍, സൈനിക താവളങ്ങള്‍, ആയുധനിര്‍മ്മാണ-സംഭരണ കേന്ദ്രങ്ങള്‍ എന്നിവ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തലസ്ഥാന നഗരത്തോടുചേര്‍ന്ന മസ്സ വ്യോമതാവളവും ലടാകിയ തുറമുഖത്ത് നങ്കൂരമിട്ട യുദ്ധക്കപ്പലുകളും അതിലെ കപ്പല്‍വേധ മിസൈലുകളും നാമാവശേഷമാക്കപ്പെട്ടവയില്‍ പെടും.  

അതേസമയം, ഹയാത് താഹിര്‍ അല്‍ -ഷാം(എച്ച്ടിഎസ്) നേതാവ് മുഹമ്മദ് അല്‍ -ബഷീറിനെ സിറിയയുടെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചതായി വാർത്ത പുറത്തുവന്നിട്ടുണ്ട്. ഇദ്ലിബ് പ്രവിശ്യയിലെ എച്ച്ടിഎസ് സര്‍ക്കാരിനു നേതൃത്വം നൽകിയ ആളാണ് ബഷീര്‍.
മാര്‍ച്ച് ഒന്നു വരെ താന്‍ സ്ഥാനത്തു തുടരുമെന്ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെ ബഷീര്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരോടും ആരോഗ്യ പ്രവര്‍ത്തകരോടും ജോലിയില്‍ പ്രവേശിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

അസദ് ഭരണത്തിനു പുറത്തായതിനു പിന്നാലെ നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍ ഒളിച്ചോടിയിരുന്നു. ഡമാസ്‌കസ് ഇന്നലെ സാധാരണനിലയിലായി. സ്വകാര്യ ബാങ്കുകള്‍ ഉള്‍പ്പെടെ തുറന്നു പ്രവര്‍ത്തിച്ചു. പൗരാണികമായ ഹമിദിയോ മാര്‍ക്കറ്റിലെ കടകള്‍ തുറന്നു. രാജ്യത്തെ 1.6 കോടി ജനങ്ങള്‍ക്ക് അടിയന്തര സഹായം ആവശ്യമാണെന്നു യുഎന്‍ അറിയിച്ചു.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....