5 വയസ്സുകാരൻ കുഴൽകിണറിൽ വീണിട്ട് 48 മണിക്കൂർ; 150 അടി താഴ്ചയിൽ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള ദൗത്യം തുടരുന്നു

Date:

[ Photo Courtesy : PTI ]

ജയ്പുർ : തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ കൃഷിയിടത്തിൽ കളിക്കുന്നതിനിടെയാണ് ആര്യൻ (5) തുറന്ന കുഴൽക്കിണറിൽ വീണത്. 48 മണിക്കൂർ പിന്നിടുമ്പോഴും 150 അടിയോളം താഴ്ചയിലാണ് ആര്യനുള്ളതെന്നാണ് രക്ഷാദൗത്യസേനയുടെ നിഗമനം. കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള അശ്രാന്തപരിശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. രാജസ്ഥാനിലെ ദൗസ ജില്ലയിലെ കാളിഖാഡ് ഗ്രാമവും പ്രാർത്ഥനയിലാണ്.

കുട്ടിയുടെ അരികിലേക്കെത്താൻ  തൊട്ടടുത്ത് മറ്റൊരു കുഴി എടുത്തു കൊണ്ടിരിക്കുകയാണ് രക്ഷാദൗത്യസേന. ജയ്പൂരിലെ എസ്ഡിആർഎഫ്, അജ്മീർ എൻഡിആർഎഫ് എന്നിവിടങ്ങളിൽ നിന്നുള്ള രക്ഷാസംഘങ്ങളുടെ നേതൃത്വത്തിൽ പ്രാദേശിക വിദഗ്ധരും ചേർന്നാണ് രക്ഷാപ്രവർത്തനം. വെല്ലുവിളികള്‍ നിറഞ്ഞ രക്ഷാപ്രവർത്തനത്തിൽ വിശ്രമമില്ലാതെയാണ് സംഘം ദൗത്യം തുടരുന്നത്.

(ദൗസ ജില്ലാ കളക്ടർ ദേവേന്ദ്ര കുമാർ – Photo : PTI)

കിണറിലേക്കിറക്കിയ ക്യാമറയുടെ സഹായത്തോടെയാണ് രക്ഷാസേന കുട്ടിയുടെ നീക്കങ്ങൾ ഓരോ നിമിഷവും ശ്രദ്ധിക്കുന്നത്. മറുഭാഗത്ത്, പൈപ്പിലൂടെ മെഡിക്കൽ ഉദ്യോഗസ്ഥർ കുട്ടിക്ക് ഓക്സിജൻ നൽകുന്ന ശ്രമം തുടരുന്നു. 150 അടി താഴ്ചയിലേക്ക് മറ്റൊരു കുഴിയെടുക്കാനുള്ള ശ്രമത്തിനിടയിലും കുട്ടിയെ പുറത്തെടുക്കാൻ എൻഡിആർഎഫ് സംഘം പല താൽക്കാലിക മാർഗ്ഗങ്ങൾ പരീക്ഷിച്ചുവെങ്കിലും അതൊന്നും വിജയം കണ്ടില്ല.

വീട്ടിൽ നിന്ന് 100 അടി അകലെയുള്ള കുഴൽക്കിണറിൽ അമ്മയുടെ കൺമുന്നിൽ വെച്ചു തന്നെയാണ് ആര്യൻ വീണത്.  മൂന്നുവർഷം മുമ്പ് വീട്ടുകാർ കുഴിച്ച കുഴൽക്കിണർ നിലവിൽ ഉപയോഗത്തിലുള്ളതല്ല. ദൗസ എം.എൽ.എ ഡി.സി.ബൈർവ, ജില്ലാ കളക്ടർ ദേവേന്ദ്ര കുമാർ എന്നിവർ രക്ഷാദൗത്യം ഏകോപിക്കാൻ സ്ഥലത്തുണ്ട്.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...