‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ കരട് ബില്ലിന് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ

Date:

ന്യൂഡല്‍ഹി : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് കരട് ബില്ലിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. സമഗ്ര ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാനാണ് നീക്കം.

2029 ൽ ഒറ്റ തെരഞ്ഞെടുപ്പ് നടക്കണമെങ്കിൽ അതിനിടയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സർക്കാരുകളുടെ നിയമസഭാ കാലാവധി വെട്ടിക്കുറയ്ക്കേണ്ടി വരും. നാലു വർഷം, മൂന്നു വർഷം, രണ്ടു വർഷം, ഒരു വർഷം എന്നിങ്ങനെയാകും നിയമസഭകളുടെ കാലാവധി വെട്ടിക്കുറയ്ക്കപ്പെടുക. ജാർഖണ്ഡ്, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളുടെ നിയമസഭാ കാലാവധി നാലു വർഷമായി വെട്ടിച്ചുരുക്കേണ്ടി വരും. കേരളം, ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുടെ നിയമസഭാ കാലാവധി മൂന്നു വർഷവും ആക്കേണ്ടി വരും. 

മണിപ്പുർ, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഗുജറാത്ത്
സംസ്ഥാനങ്ങളുടെ നിയമസഭാ കാലവധി രണ്ടു വർഷമായും ഹിമാചൽ പ്രദേശ്, മേഘാലയ, നാഗാലാൻഡ്, ത്രിപുര, കർണാടക, തെലങ്കാന, മിസോറം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുടേത് ഒരു വർഷമായും വെട്ടികുറയ്ക്കേണ്ട സാഹചര്യമുണ്ടാകും.

ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുമ്പോൾ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കണമെന്നും തെരഞ്ഞെടുപ്പ് സുരക്ഷിതമായി നടക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പു വരുത്തണമെന്നുമുള്ള നിർദ്ദേശങ്ങൾ
മുൻ രാഷ്ട്രപതി റാംനാഥ് ക നേതൃത്വത്തിലുള്ള കമ്മിറ്റി മുന്നോട്ടു വെച്ചിട്ടുണ്ട്.

Share post:

Popular

More like this
Related

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ് ; മുഖ്യപ്രതി നാരായണദാസ് പിടിയിൽ

തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിമരുന്ന് കേസിലെ...

‘ലഹരിവിരുദ്ധ നടപടിയിൽ നിന്ന് പിന്തിരിയണം ‘ മുഖ്യമന്ത്രിയുടെ വീടിനും ഓഫീസിനും ബോംബ് ഭീഷണി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനും ഓഫീസിനും നേരെ ബോംബ് ഭീഷണി....

പഹൽഗാം ഭീകരാക്രമണത്തിൽ വെടിയേറ്റ് മരിച്ച എൻ. രാമചന്ദ്രന്‍റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് മുഖ്യമന്ത്രി

കൊച്ചി : പഹൽഗാമിൽ ഭീകരവാദികളുടെ വെടിയേറ്റ് മരിച്ച  എൻ. രാമചന്ദ്രന്‍റെ കുടുംബാംഗങ്ങളെ...

സംവിധായകൻ സാജിദ് ഖാനെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നടി നവീന ബോലെ

സംവിധായകനും നടനും ടെലിവിഷന്‍ അവതാരകനുമായ സാജിദ് ഖാനെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി...