ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങൾ സുപ്രീംകോടതിയിൽ

Date:

തൃശൂർ : ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങൾ സുപ്രീംകോടതിയെ സമീപിച്ചു. തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ്  ദേവസ്വങ്ങളുടെ ആവശ്യം. ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് പ്രകാരം പൂരം എഴുന്നള്ളിപ്പുകൾ നടത്താൻ കഴിയില്ലെന്നാണ് ദേവസ്വങ്ങളുടെ വാദം. ഈ സാഹചര്യം വ്യക്തമാക്കിയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുള്ളത്.

അതേസമയം, മൃഗസ്നേഹികളുടെ സംഘടന തടസ്സ ഹർജിയും ഫയൽ ചെയ്തു. ഹർജിയിൽ തങ്ങളുടെ വാദം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് മൂന്ന് തടസ്സ ഹർജികളാണ് കോടതിയിലെത്തിയിട്ടുള്ളത്.

ആനകളെ എഴുന്നള്ളിക്കുന്നതിൽ  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ പാലിച്ചില്ലെന്നതിൻ്റെ പേരിൽ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം വൃശ്ചികോത്സവക്കമ്മിറ്റി കേസ് നേരിടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ദേവസ്വങ്ങൾ സുപ്രീംകോടതിയെ സമീപിച്ചത്. എഴുന്നെള്ളിക്കുമ്പോൾ ആനകൾ തമ്മിലുള്ള അകലം മൂന്ന് മീറ്റർ ആയിരിരിക്കണമെന്നതാണ് പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശം. തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിന് നിര്‍ത്തരുത്,  പൊതുജനങ്ങളിൽ നിന്ന് നിശ്ചിത ദൂരം പാലിക്കുക, തീവെട്ടി ആനയിൽ നിശ്ചിത ദൂരം പാലിച്ചു മാത്രം ഉപയോഗിക്കുക തുടങ്ങി നിരവധി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഹൈക്കോടതി ഉത്തരവിലുള്ളത്.  

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...