അംബേദ്കർക്കെതിരെ അമിത് ഷായുടെ അപകീർത്തി പരാമർശത്തിൽ പ്രതിപക്ഷ പ്രതിഷേധമിരമ്പി ; ഇരുസഭകളും പിരിഞ്ഞു

Date:

ന്യൂഡൽഹി : പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിലെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. ബി.ആർ.അംബേദ്കർക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ അപകീർത്തി പരാമർശത്തിൽ  പാർലമെന്റിനകത്തും പുറത്തും ഇന്ന് പ്രതിപക്ഷ പ്രതിഷേധമിരമ്പി. അംബേദ്കറുടെ ചിത്രവുമായി എത്തിയ പ്രതിപക്ഷ എംപിമാർ അമിത് ഷാ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു. സഭയിലും അംബേദ്കറുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു പ്രതിഷേധം.

രാജ്യസഭയിലും ഇതേവിഷയത്തിൽ ബഹളമുണ്ടായി. രണ്ടുമണിവരെ രാജ്യസഭയും നിർത്തിവച്ചു. അമിത് ഷാ രാജിവയ്ക്കണമെന്ന് രാജ്യസഭയിൽ  പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി
ആവശ്യപ്പെട്ടു.

Share post:

Popular

More like this
Related

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി

പാക്കോട് : യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട്...

‘അച്ഛന് അസുഖം വന്നപ്പോൾ ഗോമൂത്രം കുടിപ്പിച്ചു, 15 മിനുട്ട് കൊണ്ട് പനിമാറി’ ; വിചിത്രവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ

ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ...

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...